News - 2024

ഫാ. മാര്‍ട്ടിനു എഡിന്‍ബറോ വിട നല്‍കി: മൃതദേഹം നാട്ടിലേക്ക്

സ്വന്തം ലേഖകന്‍ 01-08-2017 - Tuesday

എ​ഡി​ൻ​ബ​റോ​: സ്കോ​ട്ട്ല​ൻ​ഡി​ലെ എ​ഡി​ൻ​ബ​റോ​യി​ൽ മരിച്ച ഫാ. ​മാ​ർ​ട്ടി​ൻ വാ​ഴ​ച്ചി​റ​യ്ക്കു എ​ഡി​ൻ​ബ​റോ​യി​ലെ വിശ്വാസസമൂഹം വിട നല്‍കി. ഇന്നലെ ക്രിസ്റ്റോര്‍ഫീന്‍ സെ​ന്‍റ് ജോ​ണ്‍ ദി ​ബാ​പ്റ്റി​സ്റ്റ് പ​ള്ളി​യില്‍ വൈദികന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ നൂറുകണക്കിന് വിശ്വാസികളും വൈദികരുമാണ് എത്തിയത്. പ്രാ​​ദേ​​ശി​​ക​​സ​​മ​​യം ഉ​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നി​​നാണ് മൃതശരീരം ദേവാലയത്തില്‍ എത്തിച്ചത്. വിശുദ്ധ കുര്‍ബ്ബാനയിലുംഒപ്പീസിലും സ്‌കോട്‌ലന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറു കണക്കിന് മലയാളികളും തദ്ദേശീയരും പങ്കെടുത്തു.

എ​​ഡി​​ൻ​​ബ​​റോ വി​​കാ​​രി ജ​​ന​​റാളിന്‍റെ മുഖ്യകാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ കാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ സ്‌കോട്‌ലന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും, യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉള്ള ഇരുപതോളം വൈദികര്‍ സഹ കാര്‍മികരായിരുന്നു. വിശുദ്ധ കുര്‍ബാനയ്ക്കും ഒപ്പീസിനും മറ്റു ശുശ്രൂഷകള്‍ക്കും ശേഷം മൃതദേഹം ഫ്യുണറല്‍ ഡയറക്ടേഴ്‌സിനു കൈമാറി. നാളെ (ബുധനാഴ്ച) എഡിന്‍ബറോയില്‍ നിന്നുള്ള എമിറേറ്റ്‌സ് വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് അയക്കും.

ഫാ. ടെബിന്‍ പുത്തന്‍പുരക്കല്‍ സിഎംഐ മൃതദേഹത്തെ അനുഗമിക്കും. വ്യാഴാഴ്ച്ച രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന മൃതദേഹം തുടര്‍ന്ന് കാക്കനാട് സിഎംഐ സഭാ ആസ്ഥാനത്ത് കൊണ്ടുവരും. അവിടെ നിന്നും പുളിങ്കുന്നിലെ ഭവനത്തില്‍ എത്തിക്കുന്ന മൃതദേഹം ഒരു മണിക്കൂറോളം പൊതുദര്‍ശനത്തിന് വെക്കും. തു​​​​ട​​​​ർ​​​​ന്ന് ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി ചെ​​​​ത്തി​​​​പ്പു​​​​ഴ ആ​​​​ശു​​​​പ​​​​ത്രി മോ​​​​ർ​​​​ച്ച​​​​റി​​​​യി​​​​ലേ​​​​ക്കു മൃ​​​​ത​​​​ദേ​​​​ഹം മാ​​​​റ്റും.

വെ​​​​ള്ളി​​​​യാ​​​​ഴ്ച രാ​​​​വി​​​​ലെ എ​​​​ട്ടു മു​​​​ത​​​​ൽ ചെ​​​​ത്തി​​​​പ്പു​​​​ഴ ആ​​​​ശ്ര​​​​മ ദേ​​​​വാ​​​​ല​​​​യ​​​​ത്തി​​​​ൽ പൊ​​​​തു​​​​ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നു വ​​​​യ്ക്കു​​​​ന്ന മൃ​​​​ത​​​​ദേ​​​​ഹം പ​​​​തി​​​​നൊ​​​ന്നോ​​​ടെ ആ​​​​ശ്ര​​​​മ​​​​ദേ​​​​വാ​​​​ല​​​​യ​​​​ത്തി​​​​ൽ സം​​​​സ്ക​​​​രി​​​​ക്കും. അതേ സമയം ഫാ. മാര്‍ട്ടിന്റെ മരണത്തില്‍ ദുരൂഹത തുടരുകയാണ്. മരണകാരണം സംബന്ധിച്ച് ഇതുവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല.

ജൂലൈയിൽ ഫാൽകിര്‍ക്ക് ഇടവകയിൽ എത്തിയ അദ്ദേഹം ഒക്ടോബർ മുതലാണ് ക്രിസ്റ്റോർഫിന്‍ സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ്’ റോമൻ കാത്തലിക് പള്ളിയുടെ ചുമതലയേറ്റെടുത്തത്. ഇക്കഴിഞ്ഞ ജൂണ്‍ 23നാണ് ഫാ. മാർട്ടിൻ സേവ്യറിന്‍റെ മൃതദേഹം താമസസ്ഥലത്തില്‍ നിന്ന്‍ 30 മൈല്‍ മാറി സ്ഥിതി ചെയ്യുന്ന ബീച്ചിൽ നിന്നു കണ്ടെത്തിയത്.


Related Articles »