News

ഹിന്ദു തീവ്രവാദികളുടെ അക്രമങ്ങളിൽ ജീവൻ നഷ്ടപ്പെട്ട നൂറോളം ക്രൈസ്തവർക്ക് വിശുദ്ധപദവി നൽകാൻ ഔദ്യോഗികമായി ആലോചനകൾ ആരംഭിച്ചു.

സ്വന്തം ലേഖകൻ 06-01-2016 - Wednesday

ഒഡീഷയിൽ 2008-ൽ ഹിന്ദു തീവ്രവാദികൾ ക്രൈസ്തവർക്കെതിരെ നടത്തിയ അക്രമങ്ങളിൽ ജീവൻ നഷ്ടപ്പെട്ട നൂറോളം ക്രൈസ്തവർക്ക് വിശുദ്ധപദവി നൽകാൻ ഔദ്യോഗികമായി ആലോചനകൾ ആരംഭിതായി Catholic News റിപ്പോർട്ട് ചെയ്യുന്നു.

"ഈ തീരുമാനം വിശ്വാസത്തിനു വേണ്ടി രക്തസാക്ഷിത്വം വഹിച്ച ആ സഹോദരങ്ങളുടെ ബന്ധുക്കൾക്കുമാത്രമല്ല, നമുക്കെല്ലാവർക്കും അതിവസന്തോഷം നൽകുന്നു. ആ വിശ്വാസികൾ വിസ്മരിക്കപ്പെട്ടിട്ടില്ല എന്നത് ക്രൈസ്തവർക്കെല്ലാം അഭിമാനം നൽകുന്നു." ആർച്ച് ബിഷപ്പ് ജോൺ ബർവ പറഞ്ഞു.

"അതീവ ദാരുണമായാണ് അവരെല്ലാം ജീവൻ വെടിഞ്ഞത്. പക്ഷേ, അവരുടെ ധീരമായ വിശ്വാസ സാക്ഷ്യം സഭയ്ക്ക് ഒരു പുതു ജീവനും വിശ്വാസത്തിനു തന്നെ ഒരു നവചൈതന്യവും നൽകുന്നു. ആ സഹോദരങ്ങളുടെ കുടുംബാംഗങ്ങൾക്കും ഇത് അഭിമാനിക്കാവുന്ന ഒരു വസ്തുതയാണ്."

ഒഡീഷയിലെ കട്ടക് ഭുവനേശ്വർ രൂപതയുടെ അധിപനും, കൺന്റെമാൽ ക്രൈസ്തവ രക്തസാക്ഷികൾക്ക് വിശുദ്ധപദവി നൽകുന്ന വിഷയത്തിന്റെ നിർവ്വാഹകനുമാണ് ആർച്ച് ബിഷപ്പ് ബർവ .

ബോംബെ ആർച്ച് ബിഷപ്പും മാർപാപ്പയുടെ 'Council of Nine'ലിലെ അംഗവുമായ കർദ്ദിനാൾ ഒസ്വാൾഡ് ഗ്രഷ്യസ് ആണ് ആർച്ച് ബിഷപ്പ് ബർവയ്ക്ക് കൺന്റെമാൽ രക്തസാക്ഷികളുടെ വിശുദ്ധപദവി വിഷയവുമായി മുന്നോട്ടു പോകാൻ അനുമതി നൽകിയത്.

ഹിന്ദു സംഘടനയായ വിശ്വഹിന്ദു പരിഷത്തിന്റെ നേതാവ് സ്വാമി ലക്ഷമണാനന്ദ വധിക്കപ്പെട്ടതിനെ തുടർന്നുണ്ടായ ലഹളയിലാണ് മതന്യൂനപക്ഷമായ ക്രൈസ്തവ സമൂഹം ആക്രമീക്കപ്പെട്ടതും നൂറോളം ക്രൈസ്തവർ അത്യന്തം നിഷ്ഠൂരമായി വധിക്കപ്പെട്ടതും.

ലഹളയെ തുടർന്നുള്ള മാസങ്ങളിൽ 56000 ക്രൈസ്തവർക്ക് വീട് വിട്ട് ഓടി പോകേണ്ടി വന്നു. അവർ കാടുകളിൽ അഭയം പ്രാപിച്ചു. 6500 വീടുകളും 395 ദേവാലയങ്ങളും നശിപ്പിക്കപ്പെട്ടു. ഹിന്ദുമതത്തിലേക്ക് മതപരിവർത്തനത്തിന് വിസമ്മതിച്ചവരിൽ നൂറോളം ക്രൈസ്തവർ അതിനീചമായി വധിക്കപ്പെട്ടു. ആയിരക്കണക്കിന് ക്രൈസ്തവർ ഇപ്പോഴും ഭയം മൂലം നാട്ടിലേക്ക് മടങ്ങി വന്നിട്ടില്ല.

നിർബന്ധിത മതപരിവർത്തനത്തിന് വിധേയരായ ക്രിസ്ത്യാനികൾ, ഹിന്ദുക്കളായി ജീവിച്ചു കൊണ്ട്, രഹസ്യമായി ക്രൈസ്തവ വിശ്വാസം ആചരിക്കുന്നതായും നമുക്ക് അറിയാൻ കഴിഞ്ഞിട്ടുണ്ട്.

രക്തസാക്ഷിത്വം വരിച്ചവരുടെ ബന്ധുക്കളും സുഹൃത്തുക്കളും, മരിച്ചവർ അനുഭവിക്കേണ്ടി വന്ന ക്രൂരതകൾ വിവരിച്ചു. മതപരിവർത്തനം ആവശ്യപ്പെട്ടുകൊണ്ടുള്ള പീഠനങ്ങൾ, ചില സന്ദർഭങ്ങളിൽ എല്ലാ അതിരുകളും ലംഘിച്ചുള്ളതായിരുന്നു. ശരീരഭാഗങ്ങൾ ഓരോന്നായി വെട്ടിമുറിച്ചു കൊലപ്പെടുത്തിക്കൊണ്ടാണ് പീഠകർ വിശ്വാസ സ്ഥിരതയോട് പ്രതികരിച്ചത്.

കഴിഞ്ഞ നവംബറിൽ, താൻ കൺന്റെമാൽ രക്തസാക്ഷികളിൽപ്പെട്ട ഒരാളുടെ വിധവയെ കാണുവാൻ ഇടയായ കാര്യം, കർഡിനാൾ ഗ്രഷ്യസ് വിവരിച്ചു. അതിനു ശേഷമാണ് കൺന്റെമാൽ രക്തസാക്ഷിത്വം, ഔദ്യോഗികമായ പഠനത്തിനും വിശുദ്ധപദവിയുടെ പരിഗണനയ്ക്കും വിധേയമാക്കാൻ തീരുമാനിച്ചത് എന്ന് അദ്ദേഹം അറിയിച്ചു.

വിശുദ്ധപദവി പരിഗണിക്കുന്ന സമിതിയിലെ പ്രീഫെക്ടായ കർഡിനാൾ എയ്ഞ്ചലോ അമാറ്റോ, കൺന്റെമാൽ വിഷയം പിതാവിനോട് സംസാരിക്കുമെന്ന് അറിയിച്ചു.

കൺന്റെമാൽ രക്തസാക്ഷികളുടെ വിശുദ്ധനമീകരണത്തിനുള്ള പ്രാരംഭ നടപടികൾ തുടങ്ങിക്കഴിഞ്ഞു. അവർക്ക് വേണ്ടി ഒരു സ്മാരകം നിർമ്മിക്കുന്നതിന്റെ പ്രവർത്തനങ്ങളും പുരോഗമിക്കുന്നു.

ഇത്തവണത്തെ ക്രിസ്തുമസ്സിൽ, ഈ പ്രദേശത്ത് ഹിന്ദുക്കൾ ഉൾപ്പടെ, ദേവാലയങ്ങളിലെത്തി എന്നുള്ളത്, മതസൗഹാർദ്ദം കുറെയൊക്കെ തിരിച്ചു വരുന്നതിന്റെ ലക്ഷണമാകാമെങ്കിലും, മതമൗലികവാദം ഇപ്പോഴും ഒരു യാഥാർത്ഥ്യമായി നിലനിൽക്കുന്നു.

താൻ ബിഷപ്പായതിന് ശേഷം, അക്രമം നടന്ന സ്ഥലങ്ങളിലെ ഇടവകകൾ സന്ദർശിച്ച കാര്യം അദ്ദേഹം വിവരിച്ചു. വീടും സ്വത്തും ബന്ധുജനഞ്ചും നഷ്ടപ്പെട്ടു നിന്ന അവരെല്ലാം, ഒരേ സ്വരത്തിൽ അദ്ദേഹത്തോട് പറഞ്ഞത് ഇതാണ്:

"അവർ എല്ലാം നശിപ്പിച്ചു! ഞങ്ങളുടെ വീടുകൾ, സ്വത്ത്, എല്ലാം! ഞങ്ങളുടെ പ്രീയപ്പെട്ടവരെ അവർ കൊന്നു! പക്ഷേ, അവർക്ക് ഞങ്ങളുടെ വിശ്വാസം നശിപ്പിക്കാനായില്ല! അതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്."

More Archives >>

Page 1 of 20