India - 2024
കൃപാഭിഷേകം കണ്‍വെന്‍ഷന്‍ മേയ് ഒന്‍പതു മുതല്‍
സ്വന്തം ലേഖകന്‍ 24-04-2018 - Tuesday
അതിരമ്പുഴ: പ്രശസ്ത വചനപ്രഘോഷകന്‍ ഫാ. ഡൊമിനിക് വാളന്മനാല്‍ നയിക്കുന്ന കൃപാഭിഷേകം കണ്‍വെന്‍ഷന്‍ അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍ മേയ് ഒന്‍പതു മുതല്‍ 13 വരെ നടക്കും. ഉച്ചകഴിഞ്ഞ് 3.30നു ചങ്ങനാശേരി അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ കണ്‍വന്‍ഷനില്‍ സന്ദേശം നല്‍കും.
വിശുദ്ധ കുര്‍ബാന, വചന പ്രഘോഷണം, സൗഖ്യാരാധന, കുമ്പസാരം, കൗണ്‍സലിംഗ് എന്നിവയ്ക്കു ഫാ. ഡൊമിനിക് വാളന്മനാലിന്റെ നേതൃത്വത്തില്‍ അണക്കര മരിയന്‍ ധ്യാനകേന്ദ്രത്തിലെ 75 അംഗ ടീം നേതൃത്വം നല്‍കും. ഉച്ചകഴിഞ്ഞ് 3.30നു ആരംഭിക്കുന്ന കണ്‍വന്‍ഷന്‍ രാത്രി 9.30നു സമാപിക്കും. അതിരന്പുഴ പള്ളി മൈതാനത്ത് ഒരു ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ ആണ് പന്തല്‍ നിര്‍മ്മിക്കുന്നത്. കണ്‍വന്‍ഷന്‍ പന്തലില്‍ രോഗികള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കും.