India - 2024
സഹന റാണിയുടെ മാധ്യസ്ഥം തേടി ഭരണങ്ങാനത്ത് എത്തിയത് പതിനായിരങ്ങള്‍
സ്വന്തം ലേഖകന്‍ 29-07-2018 - Sunday
ഭരണങ്ങാനം: ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മരണ തിരുനാള്‍ ദിനമായ ഇന്നലെ ഭരണങ്ങാനത്ത് എത്തിയത് പതിനായിരങ്ങള്‍. ഇന്നലെ രാവിലെ തുടങ്ങിയ തീര്‍ത്ഥാടക പ്രവാഹം രാത്രി വൈകിയും തുടര്‍ന്നു. ഇന്നലെ രാവിലെ മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാള്‍ റാസ അര്‍പ്പിച്ച് സന്ദേശം നല്‍കി. അല്‍ഫോന്‍സാമ്മ നമ്മുടെ ജീവിതത്തിന്റെ ഭാഗമാകണമെന്നും നമ്മുടെ വീടിന്റെ ഒരു വാതില്‍ ഭരണങ്ങാനത്തേയ്ക്ക് തുറന്നിടണമെന്നും അദ്ദേഹം തിരുനാള്‍ സന്ദേശത്തില്‍ പറഞ്ഞു.
മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍, വികാരി ജനറാള്‍മാരായ ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍, ഫാ. ജോസഫ് മലേപ്പറന്പില്‍, ഫാ. ജോസഫ് കുഴിഞ്ഞാലില്‍, ഫാ.ജോസഫ് കൊല്ലംപറന്പില്‍,കുടമാളൂര്‍ ഫൊറോന പള്ളി വികാരി ഫാ. ഏബ്രഹാം വെട്ടുവയലില്‍ ഫാ.ജോസഫ് തോലാനിക്കല്‍, ഫാ.ജോസഫ് വാട്ടപ്പള്ളില്‍, ഫാ. ആന്റണി പെരുമാനൂര്‍ എന്നിവരും വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഉച്ചയ്ക്ക് വിശുദ്ധയുടെ തിരുസ്വരൂപം വഹിച്ചു ചാപ്പലില്‍നിന്നു ഫൊറോന പള്ളി അങ്കണത്തിലേക്കു നടത്തിയ ഭക്തിസാന്ദ്രമായ ജപമാല പ്രദക്ഷിണത്തിലും ആയിരങ്ങളാണ് പങ്കുചേര്‍ന്നത്. ഇക്കഴിഞ്ഞ പത്തൊന്‍പതിനാണ് തിരുനാള്‍ കൊടിയേറിയത്.