Purgatory to Heaven. - February 2024
ശുദ്ധീകരണാത്മാക്കള്‍ നമ്മളില്‍ നിന്നും ആഗ്രഹിക്കുന്നതെന്ത്?
സ്വന്തം ലേഖകന്‍ 28-02-2024 - Wednesday
"ദൈവം അവരെ പരിശോധിക്കുകയും യോഗ്യരെന്ന് കാണുകയും ചെയ്തു, അല്‍പ്പകാലത്തെ ശിക്ഷണങ്ങള്‍ക്ക് ശേഷം അവര്‍ക്ക് വലിയ നന്മ കൈവരും" (ജ്ഞാനം 3:5).
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഫെബ്രുവരി-28
ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് മോചനം ലഭിക്കുമെന്ന്‍ ഉറപ്പാണ്. കരുണാമയനായ ദൈവത്തെ സ്നേഹിക്കുന്നത് വഴി തങ്ങള്‍ക്ക് മോക്ഷം ലഭിക്കുമെന്ന പ്രത്യാശ അവര്‍ക്ക് തങ്ങളുടെ സഹനങ്ങളില്‍ വളരെ വലിയ ആശ്വാസമാണ് നല്‍കുന്നത്. ദൈവത്തിന്റെ നിത്യമായ പരിശുദ്ധിയെ കുറിച്ചുള്ള അറിവു മൂലം, ദൈവേഷ്ടത്തിനു പരിപൂര്‍ണ്ണമായി കീഴടങ്ങികൊണ്ട് ശുദ്ധീകരണസ്ഥലത്തെ സഹനങ്ങളെ സ്വമനസ്സാലെ അവര്‍ സ്വീകരിക്കുന്നു.
പശ്ചാത്താപ വിവശരായ ആത്മാക്കള്‍ക്ക് നേരിട്ട് സ്വര്‍ഗ്ഗത്തില്‍ പോകുന്നതിനോ, ദൈവ തിരുമനസ്സ് മുന്‍പാകെ നില്‍ക്കുവാനോ സാദ്ധ്യമല്ല. അതേസമയം അവര്‍ക്ക് സ്വയം സഹായിക്കുവാന്‍ കഴിയുകയില്ല. മറിച്ച് തങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനും, ദിവ്യകര്‍മ്മങ്ങള്‍ ചെയ്യുവാനും ഭൂമിയിലെ മനുഷ്യരെ പ്രചോദിപ്പിക്കുന്ന ദൈവത്തിന്റെ കാരുണ്യത്തിലാണ് അവടെ ഏക ആശ്വാസം.
(പാസ്റ്ററല്‍ തിയോളജിയുടെ പോളിഷ് പ്രോഫസ്സറും ഗ്രന്ഥരചയിതാവും ദൈവീക കാരുണ്യത്തെ കുറിച്ചുള്ള ലഘുലേഖകര്‍ത്താവുമായ മൈക്കേല്‍ സോപോക്കോ)
വിചിന്തനം: നിങ്ങളുടെ തിരക്കുള്ള സമയത്തില്‍ നിന്നും, മറ്റുള്ളവരെ സഹായിക്കുന്നതിനായി ഒരു മണിക്കൂറെങ്കിലും ചിലവഴിക്കുക.
പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക