India - 2025

ജൈസലിന്റെ രക്ഷാപ്രവര്‍ത്തനത്തിനു മുന്നില്‍ ശിരസ്സ് നമിച്ച് കേരള ജനത

സ്വന്തം ലേഖകന്‍ 20-08-2018 - Monday

താനൂര്‍: ലൈഫ് ബോട്ടില്‍ കയറാനാകാതെ വിഷമിച്ച പ്രായമായ സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ക്കു മുന്നില്‍ വെള്ളത്തില്‍ കമിഴ്ന്നു കിടന്നു ജീവനിലേക്കുള്ള കരുതല്‍ പടിയായ യുവാവിന് മുന്നില്‍ ശിരസ്സ് നമിച്ച് കേരള ജനത. മലപ്പുറം ജില്ലയിലെ താനൂരില്‍ മത്സ്യത്തൊഴിലാളിയായ കെ.പി. ജൈസലാണ് ട്രോമാ കെയര്‍ യൂണിറ്റിനോടൊപ്പം എത്തിയപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് പുതിയ അര്‍ത്ഥതലം നല്‍കിയത്. ജൈസലിന്റെ മുതുകിലൂടെ ചവിട്ടി ലൈഫ് ബോട്ടില്‍ കയറുന്ന അനേകരുടെ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. യുവാവിന്റെ തീക്ഷ്ണതയ്ക്കും ത്യാഗത്തിനും അനേകരാണ് അഭിനന്ദനം അറിയിക്കുന്നത്.

More Archives >>

Page 1 of 185