India - 2024

ബധിരര്‍ക്കായുള്ള പ്രഥമ ലോഗോസ് ക്വിസില്‍ വിജയം വരിച്ച് പോള്‍ ഡേവിഡ്

സ്വന്തം ലേഖകന്‍ 27-11-2018 - Tuesday

കൊച്ചി: ബധിരര്‍ക്കായി ആദ്യമായി സംഘടിപ്പിച്ച ലോഗോസ് ബൈബിള്‍ ടി‌വി ക്വിസില്‍ തലശേരി അതിരൂപതയിലെ പോള്‍ ഡേവിഡ് വിജയിയായി തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ 19 വര്‍ഷമായി തുടരുന്ന ലോഗോസ് ക്വിസ് മത്സരത്തില്‍ ഈ വര്‍ഷത്തെ പ്രത്യേകതയായിരുന്നു ബധിരര്‍ക്കായുള്ള ടിവി ബൈബിള്‍ ക്വിസെന്നു ബൈബിള്‍ സൊസൈറ്റി സെക്രട്ടറി റവ. ഡോ. ജോണ്‍സണ്‍ പുതുശേരി പറഞ്ഞു.

സിഎംസി സന്യാസിനിമാരുടെ നേതൃത്വത്തില്‍ ഇരിട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ചാവറ സ്പീച്ച് ആന്‍ഡ് ഹിയറിംഗ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് പോള്‍ ഡേവിഡ്. ഭിന്നശേഷിയുള്ളവര്‍ക്കായി സംഘടിച്ച ബൈബിള്‍ ക്വിസ്, ഏവരും ദൈവത്തിനു പ്രിയപ്പെട്ടവരാണെന്ന സന്ദേശം ഉച്ചത്തില്‍ പ്രഘോഷിക്കുന്നതാണെന്നു സമ്മാനദാന സമ്മേളനത്തില്‍ ബൈബിള്‍ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ബിഷപ്പ് ഡോ. പീറ്റര്‍ അബീര്‍ പറഞ്ഞു.


Related Articles »