News - 2024
ഹൃദയമിടിപ്പ് ആരംഭിച്ചാല്‍ ഗര്‍ഭഛിദ്രം പാടില്ല: പ്രോലൈഫ് നിയമവുമായി ടെന്നിസി
സ്വന്തം ലേഖകന്‍ 13-03-2019 - Wednesday
നാഷ്‍വില്ല: ഹൃദയമിടിപ്പു ആരംഭിച്ച കുഞ്ഞിനെ ഗര്‍ഭഛിദ്രത്തിലൂടെ വധിക്കുന്നത് തടഞ്ഞുക്കൊണ്ടുള്ള നിയമത്തിന് അമേരിക്കന്‍ സംസ്ഥാനമായ ടെന്നിസിയുടെ അംഗീകാരം. മാര്‍ച്ച് 7ന് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ തയാറാക്കിയ ബില്‍ 21ന് എതിരെ 65 വോട്ടുകള്‍ക്കാണ് പാസാക്കിയത്. ഗര്‍ഭസ്ഥ ശിശുവിനെ നശിപ്പിക്കുന്നത് യാതൊരു കാരണവശാലും അംഗീകരിക്കാനാകില്ലായെന്നും മനുഷ്യജീവന് അതിന്‍റെ എല്ലാ ഘട്ടത്തിലും സംരക്ഷണം ഉറപ്പാക്കപ്പെടണമെന്നും ടെന്നിസി സ്റ്റേറ്റ് ഹൗസ് റിപ്പബ്ലിക്കന്‍ പ്രതിനിനിധി മൈക്ക് വാന്‍, ബില്ല് സഭയില്‍ അവതരിപ്പിച്ചുകൊണ്ടു പറഞ്ഞു.
ഗര്‍ഭഛിദ്രത്തിനെതിരായ നടപടികള്‍ക്ക് സ്റ്റേറ്റ് ഗവര്‍ണ്ണര്‍ ബില്‍ ലീ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഗർഭഛിദ്രത്തിനെതിരെ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ശക്തമായ നിലപാടാണ് നാളിതുവരെ സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ പ്രതിഫലനമായാണ് അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ വരുന്ന പ്രോലൈഫ് നിയമങ്ങളെ ഏവരും നോക്കിക്കാണുന്നത്.