News - 2024

ഭൂമി ഇടപാട്: അന്വേഷണ റിപ്പോര്‍ട്ട് പൗരസ്ത്യ കാര്യാലയത്തിന് സമര്‍പ്പിച്ചു

സ്വന്തം ലേഖകൻ 05-04-2019 - Friday

റോം: എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടുകളിലെ തര്‍ക്കങ്ങള്‍ സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ലെയണാര്‍ദ്രോ സാന്ദ്രിക്കു കൈമാറി. 

ഇന്നലെ റോമില്‍ ഇറ്റാലിയന്‍ സമയം രാവിലെ 11 നു നടന്ന കൂടിക്കാഴ്ചയിലായിരുന്നു റിപ്പോര്‍ട്ട് പൗരസ്ത്യ കാര്യാലയത്തിനു സമര്‍പ്പിച്ചത്. രണ്ടു മണിക്കൂറോളം നീണ്ടു നിന്ന കൂടിക്കാഴ്ചയില്‍ ഭൂമി വിവാദത്തെക്കുറിച്ചും, വ്യാജരേഖാ കേസിനെക്കുറിച്ചും വിശദമായ ചര്‍ച്ചകള്‍ നടത്തി. റിപ്പോര്‍ട്ട് ഗൗരവമായി പഠിച്ചതിനുശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നു കര്‍ദിനാള്‍ ലെയണാര്‍ദ്രോ സാന്ദ്രി അറിയിച്ചു. അതുവരെ റിപ്പോര്‍ട്ടിന്റെ രഹസ്യാത്മകത സൂക്ഷിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചതായും മാര്‍ മനത്തോടത്ത് പറഞ്ഞു.


Related Articles »