India - 2025

ബോണക്കാട് കുരിശുമല തീര്‍ത്ഥാടനത്തിന് നാളെ ആരംഭം

സ്വന്തം ലേഖകന്‍ 09-04-2019 - Tuesday

തിരുവനന്തപുരം: പ്രസിദ്ധമായ ബോണക്കാട് കുരിശുമല തീര്‍ത്ഥാടനത്തിന് നാളെ തുടക്കമാകും. നാളെ രാവിലെ 11ന് ലീജിയന്‍ ഒഫ് മേരി നെയ്യാറ്റിന്‍കര കമ്മിസിയത്തിന്റെ നേതൃത്വത്തില്‍ ബോണക്കാട്ടേക്ക് ജപമാല പദയാത്രയും തീര്‍ത്ഥാടന പതാക പ്രയാണവും നടത്തും. ഉച്ചയ്ക്ക് ഒന്നിനു നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറാള്‍ മോണ്‍. ജി.ക്രിസ്തുദാസ് കൊടിയേറ്റും. 11ന് രാവിലെ 10ന് പാറാശാല രൂപതാ മെത്രാന്‍ ഡോ.തോമസ് മാര്‍ യൗസേബിയോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി. ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന സഭൈക്യ സമ്മേളനം പി.സി.ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.

12ന് രാവിലെ 10ന് കൊല്ലം മുന്‍ ബിഷപ്പ് ഡോ.സ്റ്റാന്‍ലി റോമന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി. ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന മതസൗഹാര്‍ദ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു ഉദ്ഘാടനം ചെയ്യും.

13ന് രാവിലെ 10ന് ആരംഭിക്കുന്ന സമൂഹ ദിവ്യബലിക്ക് നെയ്യാറ്റിന്‍കര രൂപതാധ്യക്ഷന്‍ ഡോ.വിന്‍സെന്റ് സാമുവല്‍ മുഖ്യകാര്‍മികനാകും.

മൂന്നിന് സാംസ്‌കാരിക സമ്മേളനം എം.വിന്‍സെന്റ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. സമാപന ദിവസമായ 14ന് രാവിലെ 10.30ന് ഓശാന ഞായര്‍ ആചരണം. ഉച്ചകഴിഞ്ഞ് രണ്ടിന് ബോണക്കാട് അമലോത്ഭവമാതാ പള്ളിയിലേക്ക് പരിഹാര ശ്‌ളീവാപാത. തുടര്‍ന്ന് നടക്കുന്ന സമാപന സമ്മേളനം കെആര്‍എല്‍സിസി വക്താവ് ഷാജി ജോര്‍ജ് ഉദ്ഘാടനം ചെയ്യും.


Related Articles »