India - 2025
സത്യം ഗ്രഹിക്കുക എന്നത് കാലഘട്ടത്തിന്റെ വെല്ലുവിളി: ബിഷപ്പ് ജയിംസ് ആനാപറമ്പില്‍
സ്വന്തം ലേഖകന്‍ 13-04-2019 - Saturday
ആലപ്പുഴ: സത്യം ഗ്രഹിക്കുക എന്നതാണ് ഇന്നത്തെ കാലഘട്ടത്തിന്റെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് ആലപ്പുഴ രൂപത സഹായമെത്രാന്‍ ഡോ. ജയിംസ് റാഫേല്‍ ആനാപറന്പില്‍. ആലപ്പുഴ മാര്‍ സ്ലീവ ഫൊറോനപള്ളിയില്‍ ബ്രദര്‍ സാബു ആറു തൊട്ടിയില്‍ നയിക്കുന്ന കൃപാഗ്‌നി കണ്‍വന്‍ഷനില്‍ സമാപന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. സുവിശേഷമാണ് സത്യം സുവിശേഷമാണ് സ്വാതന്ത്ര്യം നല്‍കുന്നത്. ഇന്നിന്റെ വെല്ലുവിളികള്‍ നേരിടുന്നതിന് വിശ്വാസത്തിന്റെ പരിച ധരിക്കണമെന്ന് ബിഷപ്പ് ഉദ്‌ബോധിപ്പിച്ചു. കണ്‍വെന്‍ഷന് വികാരി ജോസഫ് വാണിയപ്പുരയ്ക്കല്‍, അസി. വികാരി ഫാ. ജിജോ മുട്ടേല്‍. സംഘാടക സമിതി ഭാരവാഹികളായ അലക്‌സാണ്ടര്‍ വാഴപ്പറമ്പ്, മാത്യു പി. സോവിച്ചന്‍, സേവ്യര്‍ ചെന്നക്കാട്, ജോളി ജോസഫ് തൈശേരി, ജോസുകുട്ടി കലവറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
