India - 2025
റവ. ഡോ. തോമസ് മേല്‍വെട്ടത്ത് മതബോധന കമ്മീഷന്‍ സെക്രട്ടറി
15-05-2019 - Wednesday
കൊച്ചി: സീറോമലബാര്‍ സഭയുടെ മതബോധന കമ്മീഷന്‍ സെക്രട്ടറിയായി തലശേരി അതിരൂപതയിലെ ചുണ്ടപ്പറമ്പ സെന്റ് ആന്റണീസ് ഇടവകാംഗമായ റവ.ഡോ. തോമസ് മേല്‍വെട്ടത്ത് ചുമതലയേറ്റു. മുന്‍ സെക്രട്ടറി റവ.ഡോ. ജിമ്മി പൂച്ചക്കാട്ട് അങ്കമാലി ബസലിക്ക ഫൊറോന വികാരിയായി നിയമിതനായതിനെത്തുടര്‍ന്നാണ് റവ.ഡോ. മേൽവെട്ടത്ത് ചുമതലയേറ്റത്.
1992 ല്‍ വൈദികനായി അഭിഷേകം ചെയ്യപ്പെട്ട അദ്ദേഹം റോമിലെ സലേഷ്യന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മതബോധന ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ശേഷം എട്ട് വര്‍ഷത്തോളം തലശേരി അതിരൂപതയുടെ മതബോധനകേന്ദ്രം ഡയറക്ടറായി ശുശ്രൂഷ ചെയ്തിട്ടുണ്ട്. കഴിഞ്ഞ 3 വര്‍ഷങ്ങളായി ചെമ്പേരി വിമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജിന്റെ ചെയര്‍മാനായി സേവനം ചെയ്തു വരികയായിരുന്നു റവ.ഡോ. മേല്‍വെട്ടത്ത്.
