Purgatory to Heaven. - March 2025
ദൈവത്തിന്റെ മടിത്തട്ടിലേക്ക് പ്രവേശിക്കുവാൻ കാത്തിരിക്കുന്ന ആത്മാക്കൾ
സ്വന്തം ലേഖകന്‍ 29-03-2023 - Wednesday
"ന്യായവിധിയുടെ തീക്കാറ്റയച്ച് കര്‍ത്താവ് സീയോന്‍ പുത്രിയുടെ മാലിന്യങ്ങള്‍ ഇല്ലാതാക്കുകയും ജറുസലെമിന്റെ മധ്യത്തിലുള്ള രക്തക്കറ തുടച്ചുമാറ്റുകയും ചെയ്യുമ്പോള്‍ത്തന്നെ" (ഏശയ്യ 4:4).
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മാര്‍ച്ച്-29
ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യ പറയുന്നു, "ദൈവത്തോടുള്ള ആത്മാക്കളുടെ തീവ്രാഭിലാഷം കണ്ണുനീരാലും, ഏങ്ങലടികളാലും, അടക്കാനാവാത്ത ദാഹത്താലും സ്വയം വെളിവാക്കപ്പെടുന്നു. ഇത് ആത്മാവില്‍ കത്തിയെരിഞ്ഞു കൊണ്ടിരിക്കുന്ന അഗാധമായ ദൈവസ്നേഹത്തില്‍ നിന്നുമാണ് പുറത്തു വരുന്നത്. യേശുവിന് ഒപ്പം സ്വര്‍ഗ്ഗത്തില്‍ ജീവിക്കുന്നതിനുള്ള ആത്മാക്കളുടെ അതിയായ ദാഹം അതുല്ല്ല്യമാണ്".
"ഏഴാം മാളികയിലേക്ക് (ദൈവത്തിന്റെ മടിത്തട്ടിലേക്ക് പ്രവേശിക്കപ്പെടുവാന്‍ വേണ്ട പ്രാത്ഥനയുടെ തോതിനെ സൂചിപ്പിക്കുവാന്‍ വിശുദ്ധ തെരേസ ഉപയോഗിച്ചിരിക്കുന്ന പ്രതീകമാണ് ഏഴാം മാളിക) പ്രവേശിപ്പിക്കുവാന്‍ വേണ്ടിയാണ് ദൈവം ആത്മാക്കളെ ശുദ്ധീകരിക്കുന്നത്. ആ നിമിഷങ്ങളില്‍ അഗ്നികൊണ്ടുള്ള അമ്പുകള്‍ ഏല്‍ക്കപ്പെട്ടത് പോലെയാണ് ആത്മാക്കള്‍ക്ക് അനുഭവപ്പെടുക."
വിചിന്തനം: ദൈവദൃഷ്ടിയില്‍ യോഗ്യന്‍മാരായിട്ടുള്ള ആത്മാക്കളെ നമുക്ക് സഹായിക്കാം. ദൈവത്തോട് ചേരാനുള്ള അവരുടെ അടങ്ങാത്ത ദാഹത്തെ ശമിപ്പിക്കാം. തുടര്‍ച്ചയായ വിശുദ്ധ കുര്‍ബ്ബാനയിലെ പങ്കാളിത്തം മൂലം അവരുടെ കണ്ണുനീര്‍ തുടച്ച് മാറ്റാം.
പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക