Purgatory to Heaven. - June 2024
മരണത്തെ ഭയപ്പെടാതിരുന്ന വിശുദ്ധ അമ്മ ത്രേസ്യ ദൈവത്തിന്റെ പരിശുദ്ധി കണ്ട് ഭയന്നു വിറച്ചു
സ്വന്തം ലേഖകന്‍ 09-06-2023 - Friday
“ദൈവമായ കര്‍ത്താവിനെ മഹത്വപ്പെടുത്തുവിന്‍! അവിടുത്തെ വിശുദ്ധപര്‍വതത്തില്‍ ആരാധന അര്‍പ്പിക്കുവിന്‍; നമ്മുടെ ദൈവമായ കര്‍ത്താവു പരിശുദ്ധനാണ്” (സങ്കീര്‍ത്തനങ്ങള്‍ 99:9).
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂണ്‍-9
തന്റെ ദുരിതങ്ങള്‍ക്കിടക്ക് ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യക്ക്, ദൈവം മാലാഖമാര്‍ക്കും വിശുദ്ധര്‍ക്കും കാണുവാന്‍ സാധിക്കുന്നത് പോലെ തന്റെ പരിശുദ്ധിയെ ദര്‍ശിക്കുവാനുള്ള ഭാഗ്യം നല്‍കി. ആ ദര്‍ശനമാത്രയില്‍ തന്നെ വിശുദ്ധ ഭയന്ന്‍ വിറക്കുവാന്‍ തുടങ്ങി. വിശുദ്ധയുടെ വിറയലും അസാധാരണമായ രീതിയിലുള്ള മനക്ഷോഭവും കണ്ട മറ്റ് കന്യാസ്ത്രീകള്‍ കരഞ്ഞുകൊണ്ട് തേങ്ങികൊണ്ട് ചോദിച്ചു “അല്ലയോ മദര്‍ നിനക്ക് എന്തുപറ്റി; നിരവധി അനുതാപപ്രവര്‍ത്തികളും, വിലാപങ്ങളും, പ്രാര്‍ത്ഥനയുമായി കഴിയുന്ന നീ തീര്‍ച്ചയായും മരണത്തെ ഭയക്കുകയില്ല?” ഇതുകേട്ട വിശുദ്ധ അവരോടു പറഞ്ഞു: “ഞാന്‍ മരണത്തെ ഭയക്കുന്നില്ല” അവര്‍ വിശുദ്ധയോട് തുടര്‍ന്ന് ചോദിച്ചു “നീ നിന്റെ പാപങ്ങളേയോ നരകത്തേയോ ഭയക്കുന്നുണ്ടോ?” ‘ഇല്ല’ എന്ന് വിശുദ്ധ തെരേസ മറുപടി കൊടുത്തുകൊണ്ട് പറഞ്ഞു “ഓ, എന്റെ സഹോദരിമാരെ, ഇത് ദൈവത്തിന്റെ പരിശുദ്ധിയാണ്, എന്റെ ദൈവം എന്നോടു കരുണകാണിച്ചിരിക്കുന്നു!”
ഇപ്രകാരം സ്വർഗ്ഗത്തിൽ ദൈവത്തിന്റെ പരിശുദ്ധിയെ ദര്‍ശിക്കുവാനുള്ള അവസരത്തിനു വേണ്ടി ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ഈ കാത്തിരിപ്പാണ് അവർ അനുഭവിക്കുന്ന സഹനം. നമ്മുടെ പ്രാർത്ഥനകളിലൂടെയും പുണ്യപ്രവർത്തികളിലൂടെയും നമുക്ക് അവരെ സഹായിക്കാം.
വിചിന്തനം:
പ്രാര്‍ത്ഥിക്കുക: “ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടെ, അങ്ങ് ലോകത്തിന്റെ പാപം മുഴുവന്‍ നീക്കി, ഞങ്ങളുടെ മേല്‍ കരുണകാണിക്കണമേ.
ദൈവത്തിന്റെ കുഞ്ഞാടെ, ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളുടെ മേല്‍ കരുണകാണിക്കണമേ.
ദൈവത്തിന്റെ കുഞ്ഞാടെ, അങ്ങ് ലോകത്തിന്റെ പാപം മുഴുവന്‍ നീക്കി, ഞങ്ങള്‍ക്ക് സമാധാനം നല്‍കേണമേ.”
പ്രാര്‍ത്ഥന:
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക