Purgatory to Heaven. - March 2025

ശുദ്ധീകരണാത്മാക്കളുടെ ആത്മീയ ആരോഗ്യം വീണ്ടെടുക്കാന്‍ അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക

സ്വന്തം ലേഖകന്‍ 30-03-2024 - Saturday

"അതിനാല്‍ രാജാവേ, എന്റെ ഉപദേശം സ്വീകരിക്കുക. ധര്‍മനിഷ്ഠ പാലിച്ചുകൊണ്ട്, പാപങ്ങളില്‍നിന്നും, മര്‍ദിതരോടു കാരുണ്യം കാണിച്ചു കൊണ്ട് അകൃത്യങ്ങളില്‍നിന്നും ഒഴിഞ്ഞുനില്‍ക്കുക. ഒരു പക്‌ഷേ നിന്റെ സ്വസ്ഥതയുടെ കാലം നീട്ടിക്കിട്ടിയേക്കും". (ദാനിയേല്‍ 4:27).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മാര്‍ച്ച്-30

"പാപം ഒരു വ്യക്തിയുടെ, ദൈവത്തോടും അയല്‍ക്കാരനോടുമുള്ള ബന്ധങ്ങളെ ദുര്‍ബലപ്പെടുത്തുകയും മുറിപ്പെടുത്തുകയും ചെയ്യുന്നു. പാപമോചനാശീര്‍വാദം പാപത്തെ നീക്കം ചെയ്യുന്നു. പക്ഷേ പാപം ഉണ്ടാക്കിയ എല്ലാ ക്രമരാഹിത്യങ്ങളെയും അത് പരിഹരിക്കുന്നില്ല. പാപത്തില്‍ നിന്നും ഉയര്‍ത്തപ്പെട്ടുവെങ്കിലും പാപി, തന്റെ ആദ്ധ്യാത്മികാരോഗ്യം പൂര്‍ണ്ണമായും വീണ്ടെടുക്കേണ്ടിയിരിക്കുന്നു. തന്‍റെ പാപത്തിന് പരിഹാരം ചെയ്തു കൊണ്ടാണ് ഇത് വീണ്ടെടുക്കേണ്ടത്." (CCC 1459)

വിചിന്തനം:

ശുദ്ധീകരണസ്ഥലത്തില്‍ കഴിയുന്ന ആത്മാക്കള്‍ക്ക് അവരുടെ പാപത്തിന് പരിഹാരം ചെയ്യാന്‍ സാധ്യമല്ല. അതിനാല്‍ നമ്മുക്ക് നമ്മുടെ ജീവിതത്തിലുണ്ടാകുന്ന സഹനങ്ങളും വേദനകളും ഈ ആത്മാക്കളുടെ പാപപരിഹാരത്തിനായി കാഴ്ചവെക്കാം.

പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »