News - 2024

ട്രംപ് - കിം കൂടിക്കാഴ്ചയെ പ്രശംസിച്ച്  കൊറിയൻ സഭ

സ്വന്തം ലേഖകൻ 05-07-2019 - Friday

പാൻമുൻജോ: കൊറിയൻ അതിർത്തിയിൽ കഴിഞ്ഞ ദിവസം നടന്ന ഡൊണാൾഡ് ട്രംപ്-കിം ജോംഗ് ഉൻ കൂടിക്കാഴ്ചയെ പ്രകീർത്തിച്ച് ഉത്തരകൊറിയൻ കത്തോലിക്കർ. ഉത്തരകൊറിയയുടെ അണ്വായുധ മോഹങ്ങൾ അവസാനിപ്പിക്കാനും, സമാധാനം പുനഃസ്ഥാപിക്കാനുമായുളള  വലിയൊരു കാൽവെയ്പ്പാണ് ഇരുവരും നടത്തിയ കൂടിക്കാഴ്ചയെന്നു ഉത്തര കൊറിയയിലെ കത്തോലിക്ക സഭ  പ്രസ്താവിച്ചു. പാൻമുൻജോ എന്ന ഗ്രാമത്തിലാണ്  ഉച്ചകോടി നടന്നത്.  രണ്ടായി പിരിഞ്ഞ കൊറിയകളുടെ  പ്രതീകമാണ് പാൻമുൻജോ എന്ന ഗ്രാമം. 

ഉത്തരകൊറിയയുടെ  അതിർത്തിക്കുള്ളിൽ സ്ഥിതിചെയ്യുന്ന പാൻമുൻജോയിൽ  ട്രംപ്  പ്രവേശിച്ചതോടുകൂടി  അതിർത്തി കടന്ന്  ആധുനിക ഉത്തരകൊറിയയിൽ കാലുകുത്തുന്ന ആദ്യത്തെ  അമേരിക്കൻ പ്രസിഡന്റായി  ഡൊണാൾഡ് ട്രംപ് മാറി.  പുതിയതായി പുറത്തു വരുന്ന വാർത്തകളെ സ്വാഗതം ചെയ്യുന്നതായി കൊറിയയിലെ മെത്രാൻ സംഘത്തിന്റെ അധ്യക്ഷൻ ആർച്ച് ബിഷപ്പ് ഹെജീനിയസ് കിംഹി  പറഞ്ഞു. നാലുമാസം മുൻപ്  വിയറ്റ്നാമിൽ നടന്ന ഉച്ചകോടിയിൽ  പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല. എന്നാൽ ഇപ്പോൾ രൂപം കൊടുക്കുന്ന കരാർ അണ്വായുധ മുക്ത ലോകമുണ്ടാകാനുളള  സ്വപ്നം  സാക്ഷാത്കരിക്കാനുള്ള വലിയൊരു കാൽവെയ്പ്പാണെന്നും ആർച്ച് ബിഷപ്പ് ഹെജീനിയസ് കൂട്ടിച്ചേർത്തു. ഉച്ചകോടിയെ പ്രശംസിച്ച് ഫ്രാൻസിസ് മാർപാപ്പയും രംഗത്തുവന്നിരുന്നു.


Related Articles »