News - 2025
'പിതാവായ ദൈവം വിന്‍സെന്‍റ് ലാംബർട്ടിനെ സ്വീകരിക്കട്ടെ': ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകന്‍ 12-07-2019 - Friday
വത്തിക്കാന്‍ സിറ്റി: ക്രൂരമായ ദയാവധ നിയമത്തിന്റെ പേരില്‍ നിത്യതയിലേക്ക് യാത്രയായ വിൻസന്റ് ലാംബർട്ടിന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി ഫ്രാന്‍സിസ് പാപ്പ. ട്വീറ്റിലൂടെയാണ് പാപ്പ തന്റെ വേദന അറിയിച്ചത്. “പിതാവായ ദൈവം വിന്‍സെന്‍റ് ലാംബർട്ടിനെ അവിടുത്തെ കരുണാര്‍ദ്രമായ കരങ്ങളില്‍ സ്വീകരിക്കട്ടെ! ജീവിതം യോഗ്യമല്ലെന്നും ഉപയോഗശൂന്യമെന്നും നാം വിലയിരുത്തുന്ന ഉന്‍മൂലനത്തിന്റെ സംസ്കാരം വളര്‍ത്താതിരിക്കാം. ജീവന്‍ ഏത് അവസ്ഥയിലും എപ്പോഴും അമൂല്യമാണ്”- പാപ്പ ട്വിറ്ററില്‍ കുറിച്ചു. ജീവരക്ഷോപാധികളെല്ലാം പിന്‍വലിച്ചതിനെ തുടര്‍ന്നു ഇന്നലെ പ്രാദേശിക സമയം രാവിലെ 8.40-നാണ് വിൻസന്റ് ലാംബര്‍ട്ട് നിത്യതയിലേക്ക് യാത്രയായത്.