News - 2025
അമേരിക്കയിലെ വിമാനദുരന്തം: പ്രസിഡന്‍റിന് അനുശോചന സന്ദേശമയച്ച് ഫ്രാന്‍സിസ് പാപ്പ
പ്രവാചകശബ്ദം 01-02-2025 - Saturday
വാഷിംഗ്ടൺ ഡിസി: അമേരിക്കന്‍ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിലെ റോണാൾഡ് റീഗൻ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ യാത്രാ വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദുഃഖം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. വിമാന ദുരന്തം മൂലം വേദനിക്കുന്ന എല്ലാവരോടും തൻറെ ആത്മീയ സാന്നിധ്യം അറിയിക്കുകയും മരണമടഞ്ഞവരുടെ ആത്മാവിനെ സർവ്വശക്തനായ ദൈവത്തിൻറെ സ്നേഹകാരുണ്യത്തിന് സമർപ്പിക്കുകയും ചെയ്തുക്കൊണ്ടാണ് ഫ്രാന്‍സിസ് പാപ്പ ടെലഗ്രാം സന്ദേശം ഡൊണാള്‍ഡ് ട്രംപിന് അയച്ചിരിക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ടവരുടെ വേർപാടിൽ കേഴുന്നവരോടുള്ള അനുകമ്പയും സ്നേഹവും പ്രാര്‍ത്ഥനയും പാപ്പ സന്ദേശത്തില്‍ പ്രകടിപ്പിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ജനുവരി 29നു റീഗൻ വിമാനത്താവളത്തിനു സമീപം അമേരിക്കൻ എയർലൈൻസിൻ്റെ യാത്രാവിമാനം സൈനികരുടെ ബ്ലാക്ക് ഹോക് ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വിമാനത്തിൽ 60 യാത്രക്കാരും 4 ജോലിക്കാരും ഹെലികോപ്റ്ററിൽ 3 സൈനികരും ഉണ്ടായിരുന്നെന്നാണു പ്രാഥമിക റിപ്പോർട്ട്. ദുരന്തത്തില്‍ വിമാനത്തിലെ 60 യാത്രക്കാരും 4 ജീവനക്കാരും ഹെലിക്കോപ്പറ്ററിലുണ്ടായിരുന്ന മൂന്നുപേരുമുൾപ്പടെ 67 പേരും മരിച്ചു.
♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️