Life In Christ - 2025
ഫിലിപ്പ് കുട്ടീഞ്ഞോയുടെ മകളുടെ മാമോദീസ സ്വീകരണം: ചിത്രം വൈറല്‍
സ്വന്തം ലേഖകന്‍ 24-07-2019 - Wednesday
റിയോ ഡി ജനീറോ: ബ്രസീൽ ഫുട്ബോളിലെ പേരുകേട്ട മധ്യനിര താരം ഫിലിപ്പ് കുട്ടീഞ്ഞോയുടെ മകളുടെ മാമോദീസ സ്വീകരണത്തിന്റെ ചിത്രങ്ങള്‍ വൈറലാകുന്നു. ഇൻസ്റ്റാഗ്രാമിൽ താരം തന്നെ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഭാര്യയോടും രണ്ടു കുട്ടികളോടും ഒപ്പം വെളുത്ത വസ്ത്രം ധരിച്ചു നിൽക്കുന്ന ചിത്രമാണ് അദേഹം പോസ്റ്റ് ചെയ്തത്.
"ഞങ്ങളുടെ രാജ്ഞിയുടെ മാമ്മോദീസ സ്വീകരണം, ദൈവം എപ്പോഴും എന്റെ പെൺ മക്കളോടൊപ്പം ഉണ്ടാകട്ടെ, ദൈവമേ എല്ലാറ്റിനും നന്ദി" എന്ന വാക്കുകളോടെയാണ് പോസ്റ്റ്. ആറരലക്ഷത്തോളം ആളുകളാണ് ഈ ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ രണ്ടുകോടിയോളം ആരാധകരാണ് അദ്ദേഹത്തെ പിന്തുടരുന്നത്. പൊതുവേദികളില്‍ തന്റെ ക്രൈസ്തവ വിശ്വാസം പരസ്യമായി പ്രകടിപ്പിക്കാന്‍ മടിയില്ലാത്ത താരം കൂടിയാണ് കുട്ടീഞ്ഞോ.