Meditation. - April 2024

മനുഷ്യൻ ദൈവത്തോട് ചെയ്ത ഏറ്റവും വലിയ നിന്ദനം

സ്വന്തം ലേഖകന്‍ 04-04-2024 - Thursday

"അവര്‍ യേശുവിനെ ഏറ്റുവാങ്ങി. അവന്‍ സ്വയം കുരിശും ചുമന്നുകൊണ്ട് തലയോടിടം - ഹെബ്രായ ഭാഷയില്‍ ഗൊല്‍ഗോഥാ എന്നു വിളിക്കപ്പെടുന്ന സ്ഥലത്തേക്കു പോയി" (യോഹന്നാൻ 19:17).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഏപ്രില്‍ 4

"മഹാന്‍മാരോടൊപ്പം ഞാന്‍ അവന് അവകാശം കൊടുക്കും. ശക്തരോടുകൂടെ അവന്‍ കൊള്ളമുതല്‍ പങ്കിടും. എന്തെന്നാല്‍, അവന്‍ തന്റെ ജീവനെ മരണത്തിന് ഏല്‍പ്പിച്ചുകൊടുക്കുകയും പാപികളോടുകൂടെ എണ്ണപ്പെടുകയും ചെയ്തു. എന്നിട്ടും അനേകരുടെ പാപഭാരം അവന്‍ പേറി; അതിക്രമങ്ങള്‍ക്കു വേണ്ടി മാധ്യസ്ഥ്യം വഹിച്ചു" (ഏശയ്യ 53:12).

മനുഷ്യപുത്രനെ കുറിച്ചു മുന്‍പെ വന്ന പ്രവാചകന്മാരുടെ എല്ലാ പ്രവചനങ്ങളും പൂര്‍ത്തിയാക്കി കൊണ്ട്, അതിക്രൂരമാം വിധം പീഢിക്കപെട്ട് യേശു യേശു കാല്‍വരിയില്‍ യാഗമായി. "നമ്മുടെ അതിക്രമങ്ങള്‍ക്കു വേണ്ടി അവന്‍ മുറിവേല്‍പ്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങള്‍ക്കു വേണ്ടി ക്ഷതമേല്‍പ്പിക്കപ്പെട്ടു, അവന്റെ മേലുള്ള ശിക്ഷ നമുക്കു രക്ഷ നല്‍കി; അവന്റെ ക്ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു" (ഏശയ്യ 53:5). ഇവിടെ ഏശയ്യ പ്രവാചകന്‍റെ വാക്കുകള്‍ എത്ര അര്‍ത്ഥവത്താണ്.

മനുഷ്യൻ ദൈവത്തോട് ചെയ്ത ഏറ്റവും വലിയ നിന്ദനമായിരിന്നു കാല്‍വരിയില്‍ യേശു സഹിക്കേണ്ടി വന്ന പീഡാനുഭവങ്ങള്‍. 'ഈ മനുഷ്യനെതിരേ എന്താരോപണമാണു നിങ്ങള്‍ കൊണ്ട് വരുന്നത്?' പീലാത്തോസിന്‍റെ ഈ വാക്കുകള്‍, 'ദൈവത്തോട് നിങ്ങള്‍ എന്താണ് ചെയ്തിരിക്കുന്നതെന്ന' മറ്റൊരു സ്വരവും നമ്മോടു സംസാരിക്കുന്നു. ഈ ശബ്ദം നൂറ്റാണ്ടുകൾക്കുമപ്പുറത്ത് നിന്നും നമ്മുടെ വിശ്വാസത്തിന്റെ അറിവിൽ നമുക്ക് കേൾക്കുവാൻ സാധിക്കണം.

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ (S.O.C)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »