News - 2024

കര്‍ദ്ദിനാള്‍ ഹൊസെ ദെ ജീസസ് ദിവംഗതനായി

സ്വന്തം ലേഖകന്‍ 05-09-2019 - Thursday

ബോഗോട്ട: കൊളംബിയയിലെ മനിസാലെസ് അതിരൂപതയുടെ എമരിറ്റസ് ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഹൊസെ ദെ ജീസസ് പിമെന്റോ റോഡ്രിഗസ് അന്തരിച്ചു. നൂറാം വയസിലായിരിന്നു അദ്ദേഹത്തിന്റെ മരണം. 1919 ഫെബ്രുവരി 18ന് ജനിച്ച പിമെന്റോ 1941ല്‍ വൈദികനായി.1955ല്‍ പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പ അദ്ദേഹത്തെ പാസ്‌റ്റോ രൂപതയുടെ സഹായ മെത്രാനായി നിയമിച്ചു. ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പയാണ് അദ്ദേഹത്തെ മോണ്‍ടെറിയ രൂപതയുടെ ബിഷപ്പായി നിയമിച്ചത്.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ പങ്കെടുത്ത ബിഷപ്പ് പിമെന്റയെ 1975ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ മനിസാലെസ് അതിരൂപതാധ്യക്ഷനായി നിയമിച്ചു. ജോണ്‍ പോള്‍ രണ്ടാമന്റെ കാലത്ത് 1995ലാണ് അദ്ദേഹം റിട്ടയര്‍ ചെയ്തത്.2015 ഫെബ്രുവരിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് അദ്ദേഹത്തെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. കര്‍ദ്ദിനാള്‍ പിമെന്റോയുടെ നിര്യാണത്തില്‍ കൊളംബിയയിലെ കത്തോലിക്കാ ബിഷപ്പ്സ് കോണ്‍ഫറന്‍സ് അനുശോചനം രേഖപ്പെടുത്തി.


Related Articles »