Meditation. - April 2024

പരിശുദ്ധ അമ്മ ഏറ്റുവാങ്ങിയ സഹനത്തിന്‍റെ ആധിക്യം.

സ്വന്തം ലേഖകന്‍ 08-04-2021 - Thursday

"പിന്നീട്, അവര്‍ അവനെ കുരിശില്‍ തറച്ചു. അതിനുശേഷം അവര്‍ അവന്റെ വസ്ത്രങ്ങള്‍ ഭാഗിച്ച് ഓരോരുത്തരും എടുക്കേണ്ട വീതത്തിനു കുറിയിട്ടു" (മർക്കോസ് 15:24).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഏപ്രില്‍ 8

മനുഷ്യ ശരീരം അവന്റെ ആത്മാവിനെ വെളിവാക്കുന്നു. ഗോൽഗോഥായിൽ അവർ യേശുവിന്റെ വസ്ത്രം ഉരിഞ്ഞെടുക്കുമ്പോൾ നമ്മുടെ ശ്രദ്ധ ഒരിക്കൽ കൂടി പരിശുദ്ധ അമ്മയിലേയ്ക്ക് തിരിയേണ്ടിയിരിക്കുന്നു. തന്‍റെ മകന്‍റെ ശരീരം മുഴുവന്‍ മുറിവുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. അവിടുത്തെ ശരീരത്തില്‍ മുറിവേൽക്കുവാൻ ഇനി സ്ഥലമില്ല. അതായത് യേശു അനുഭവിച്ച മാനസിക ദുഃഖം അതുപോലെ തന്നെ ഏറ്റുവാങ്ങിയ വ്യക്തിയായിരിന്നു ദൈവമാതാവ്. തന്‍റെ ഗർഭപാത്രത്തിൽ ഉരുവായ നിമിഷം മുതല്‍ ഏറെ ആദരവോടും കരുതലോടും കൂടിയാണ് പരിശുദ്ധ അമ്മ തന്‍റെ പ്രിയപുത്രനെ വളര്‍ത്തിയത്. ഗാഗുല്‍ത്തായില്‍ പരിശുദ്ധ അമ്മ കാണുന്ന ദൃശ്യം, എത്ര വേദനാജനകമാണ്. ഒന്ന് ചിന്തിച്ച് നോക്കൂ.

യേശുക്രിസ്തുവിന്റെ ശരീരം തന്റെ പിതാവിനോടുള്ള സ്നേഹം വെളിപെടുത്തുന്നു, സങ്കീര്‍ത്തകന്‍ പറയുന്നു, "അപ്പോള്‍ ഞാന്‍ പറഞ്ഞു: ഇതാ ഞാന്‍ വരുന്നു; പുസ്തകച്ചുരുളില്‍ എന്നെപ്പറ്റിഎഴുതിയിട്ടുണ്ട്. എന്റെ ദൈവമേ, അങ്ങയുടെ ഹിതംനിറവേറ്റുകയാണ് എന്റെ സന്തോഷം, അങ്ങയുടെ നിയമം എന്റെ ഹൃദയത്തിലുണ്ട്" (സങ്കീർത്തനം 40:7). യേശുവിന്‍റെ എല്ലാ മുറിവുകളും അവിടുന്നു അനുഭവിച്ച വേദനയുടെ ആധിക്യവും മാംസഭാഗങ്ങളും ഓരോ രക്തതുള്ളിയും നമ്മുടെ പാപങ്ങള്‍ക്ക് വേണ്ടിയാണ് സഹിച്ചതെന്ന കാര്യം നമ്മില്‍ പലരും മറന്നുപോകാറുണ്ട്.

കരുത്ത് ചോർന്നു പോയ കുഴഞ്ഞ കൈകാലുകളും തോളും പുറം മുഴുവനും ഉള്ള മുറിവുകളും വിവസ്ത്രനാക്കപെട്ട ശരീരവും അവിടുത്തെ എത്രമാത്ര വേദനിപ്പിച്ചുവെന്ന് ചിന്തിച്ചുനോക്കുക. ഇതേസമയം നാം ചിന്തിക്കേണ്ട മറ്റൊരു വ്യക്തിത്വമാണ് പരിശുദ്ധ അമ്മ. ഉണ്ണിയായ യേശുവിനെ ഓമനത്തതോടെ വളര്‍ത്തിയ പരിശുദ്ധ അമ്മ ഇപ്പോള്‍ കാണുന്നത് ശരീരം മുഴുവന്‍ മുറിവുകള്‍ കൊണ്ട് നിറഞ്ഞ തന്‍റെ മകനെയാണ്. എത്ര ഹൃദയഭേദകമാണ് ആ കാഴ്ച. നമ്മുടെ ജീവിതത്തിലെ സഹനങ്ങളെ പരിശുദ്ധ അമ്മയെ പോലെ സ്വീകരിക്കാന്‍ നമ്മുക്ക് പരിശ്രമിക്കാം.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, എസ് ഓഫ് സി)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »