News - 2024

മെക്സിക്കോയിലെ പുരാതന കത്തീഡ്രൽ അഗ്നിക്കിരയാക്കാൻ ഭ്രൂണഹത്യ വാദികളുടെ ശ്രമം

സ്വന്തം ലേഖകന്‍ 03-10-2019 - Thursday

മെക്സിക്കോ സിറ്റി: ഭ്രൂണഹത്യ നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച നടന്ന പ്രതിഷേധ പ്രകടനങ്ങൾക്കിടെ മെക്സിക്കോ സിറ്റിയിലെ പുരാതനമായ കത്തീഡ്രൽ അഗ്നിക്കിരയാക്കാൻ ഭ്രൂണഹത്യവാദികളുടെ ശ്രമം. എന്നാല്‍ ഇവരുടെ ശ്രമം പരാജയപ്പെട്ടു. അഗ്നിശമന സേനാംഗങ്ങൾദ്രുതഗതിയില്‍ ഇടപെട്ടത് മൂലം തീ പടരുന്നതിൽ നിന്നും ദേവാലയത്തെ സംരക്ഷിക്കാൻ സാധിച്ചെന്ന് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കത്തോലിക്കാ വിശ്വാസികൾ ഒന്നടങ്കം കത്തീഡ്രലിനു മുന്നിൽ ഒരുമിച്ചുകൂടിയെന്നതു ശ്രദ്ധേയമാണ്. ആക്രമണത്തെ അപലപിച്ച് കത്തീഡ്രൽ ദേവാലയത്തെ രക്ഷിക്കാൻ മുന്നിട്ടിറങ്ങുമെന്ന വിശ്വാസികളുടെ പ്രഖ്യാപനം, പോലീസിനെ അയക്കാൻ സർക്കാരിന് പ്രേരണ നൽകിയെന്നും, ഇതിന് നന്ദി പറയുന്നതായും ക്രിസ്റ്റേറ ദേശീയ സുരക്ഷാ ഏജൻസിയുടെ ഡെപ്യൂട്ടി തലവൻ മൗറീഷോ അൽഫോൻസോ ഗിറ്റാർ പിന്നീട് പറഞ്ഞു.

സമാനമായ ആക്രമണം വരും ദിവസങ്ങളില്‍ ഉണ്ടാകാതിരിക്കാൻ പോലീസും സര്‍ക്കാരും വൻ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ മെക്സിക്കോയില്‍ 91% ആളുകളും കത്തോലിക്ക വിശ്വാസികളാണ്. ഇതിനു മുന്‍പും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദേവാലയം തീവെച്ചു നശിപ്പിക്കാനും അശ്ലീലം എഴുതി ദേവാലയ പരിസരം വികൃതമാക്കാനും ഗര്‍ഭഛിദ്ര അനുകൂലികള്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ഗര്‍ഭഛിദ്രത്തിനെതിരെയുള്ള തിരുസഭയുടെ ശക്തമായ നിലപാടാണ് ഇവരെ ഇത്തരം ആക്രമണങ്ങളിലേക്ക് നയിക്കുന്നതിനുള്ള കാരണമായി വിലയിരുത്തപ്പെടുന്നത്.


Related Articles »