Faith And Reason - 2024

“റോസറി എക്രോസ് ഇന്ത്യ”ക്കായി തയാറെടുത്ത് ഭാരതം

സ്വന്തം ലേഖകന്‍ 12-10-2019 - Saturday

മുംബൈ: പരിശുദ്ധ ദെെവമാതാവിന്റെ മാധ്യസ്ഥ്യം തേടി പോളണ്ടിൽ സംഘടിപ്പിച്ച 'റോസറി ഓണ്‍ ബോർഡറി'ന്റെയും, ബ്രിട്ടനിൽ നടന്ന 'റോസറി ഓണ്‍ ദി കോസ്റ്റി'ന്റെയും ഇറ്റലിയില്‍ നടന്ന ‘റോസറി അറ്റ്‌ ദി ബോര്‍ഡര്‍’ മാതൃകയെയും പിഞ്ചെല്ലികൊണ്ടുള്ള ജപമാലയത്നം ഭാരതത്തിൽ നാളെ നടക്കും. കഴിഞ്ഞ വർഷം നടത്തിയതിന് സമാനമായി “റോസറി എക്രോസ് ഇന്ത്യ” എന്ന പേരിലാണ് ഫാത്തിമയിൽ മാതാവ് പ്രത്യക്ഷപ്പെട്ടതിന്റെ ഓർമ്മ ദിനമായ ഒക്ടോബർ 13 നാളെ വൈകുന്നേരം 5 മണിക്ക് ജപമാല പ്രാര്‍ത്ഥന ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുക.

ദേവാലയങ്ങൾ, ഗ്രോട്ടോകൾ, പ്രാദേശിക പ്രാർത്ഥനാ കൂട്ടായ്മകൾ, കരിശുപള്ളികൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജപമാലയത്നം നടത്തുന്നുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ദേവാലയങ്ങള്‍ ജപമാലയത്നത്തില്‍ പങ്കെടുക്കുവാന്‍ രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. http://rosaryacrossindia.co.in എന്ന വെബ്സൈറ്റായിരുന്നു രജിസ്ട്രേഷൻ നടപടികൾക്കായി അധികൃതർ ക്രമീകരിച്ചിരുന്നത്. ഇന്ത്യയിൽ ഏറ്റവുമധികം രജിസ്ട്രേഷൻ ലഭിച്ചിരിക്കുന്നത് കേരളത്തിൽ നിന്നാണെന്നത് ശ്രദ്ധേയമാണ്. മുംബൈ അതിരൂപതയിലെ വൈദികനായ ഫാ. റുയി കൊമേലോയാണ് “റോസറി എക്രോസ് ഇന്ത്യ”ക്കു ചുക്കാന്‍ പിടിക്കുന്നത്.


Related Articles »