India - 2024

സ്വജനപക്ഷപാതത്തിന്റെ കേന്ദ്രമായി ന്യൂനപക്ഷ ക്ഷേമവകുപ്പ് അധഃപതിച്ചു: ലെയ്റ്റി കൗണ്‍സില്‍

സ്വന്തം ലേഖകന്‍ 06-12-2019 - Friday

കോട്ടയം: സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിലെ 95 കരാര്‍ നിയമനങ്ങള്‍ അന്വേഷണ വിധേയമാക്കി റദ്ദാക്കണമെന്നു സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്‍. കെടുകാര്യസ്ഥതയുടെയും വിവേചനത്തിന്റെയും സ്വജനപക്ഷപാതത്തിന്റെയും കേന്ദ്രമായി ന്യൂനപക്ഷ ക്ഷേമവകുപ്പ് അധഃപതിച്ചു. ക്രൈസ്തവരുള്‍പ്പെടുന്ന ഇതര ന്യൂനപക്ഷ വിഭാഗങ്ങളെ നിരന്തരം ആക്ഷേപിച്ചും അവഹേളിച്ചും ന്യൂനപക്ഷത്തിലെ ഭൂരിപക്ഷം ക്ഷേമപദ്ധതികള്‍ മുഴുവന്‍ തട്ടിയെടുക്കുന്‌പോള്‍ കരാര്‍ നിയമനങ്ങളിലൂടെ അതേ സമുദായത്തിലെ അംഗങ്ങളെ തിരുകിക്കയറ്റുന്നതും സ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നതും നീതികേടാണ്.

മാനദണ്ഡങ്ങളോ യോഗ്യതകളോ അടിസ്ഥാനമാക്കാതെ ഇഷ്ടക്കാരെ പ്രതിഷ്ഠിച്ചു സ്ഥിരനിയമനം നല്‍കാനുള്ള ആസൂത്രിതശ്രമം എതിര്‍ക്കപ്പെടണം. 2012ല്‍ 903 ന്യൂനപക്ഷ പ്രമോട്ടര്‍മാരെ മാനദണ്ഡമില്ലാതെ നിയമിക്കുകയും പിന്നീടു പിന്‍വലിക്കുകയും ചെയ്തു.

എല്‍ഡിഎഫ് സര്‍ക്കാര്‍ ന്യൂനപക്ഷ കമ്മീഷന്‍ നിയമനത്തിലും തിരുത്തല്‍ വരുത്തി കമ്മീഷന്‍ അംഗങ്ങളെല്ലാം ഭാവിയില്‍ ന്യൂനപക്ഷവിഭാഗത്തിലെ ഭൂരിപക്ഷ സമുദായത്തില്‍നിന്നു മാത്രമാകുന്ന രീതിയിലാക്കിയിരിക്കുന്നത് അനീതിയാണ്. 2010ല്‍ ആരംഭിച്ച ന്യൂനപക്ഷ ക്ഷേമവകുപ്പില്‍ ഇരുമുന്നണികളും െ്രെകസ്തവരോടു കാണിക്കുന്നതു കടുത്ത വഞ്ചനയും വിവേചനവുമാണ്. ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80: 20 അനുപാതം പോലും യാതൊരു പഠനവുമില്ലാതെയാണെന്നു സര്‍ക്കാര്‍ രേഖകള്‍ തന്നെ പറയുന്നു. കുത്തഴിഞ്ഞ പുസ്തകമായി ന്യൂനപക്ഷ ക്ഷേമവകുപ്പ് മാറിയതു ന്യൂനപക്ഷങ്ങള്‍ക്ക് അപമാനകരമാണെന്നും സെബാസ്റ്റ്യന്‍ പറഞ്ഞു.


Related Articles »