Meditation. - April 2024

നഷ്ട്ടപ്പെട്ട് പോയതിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന ദൈവം

സ്വന്തം ലേഖകന്‍ 21-04-2016 - Thursday

"ദൈവമായ കർത്താവ്‌ അരുളിച്ചെയ്യുന്നു: ഇതാ ഞാൻ തന്നെ എന്റെ ആടുകളെ അന്വേഷിച്ചു കണ്ടുപിടിക്കും" (എസെക്കിയേൽ 34:11).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഏപ്രില്‍-23

നമുക്കറിയാവുന്നത് പോലെ, യേശു തന്റെ പ്രബോധനങ്ങൾക്കിടയിൽ മിക്കപ്പോഴും ഉപമകൾ പറഞ്ഞിരുന്നു. സാധാരണക്കാരിൽ സാധാരണക്കാരായ കേൾവിക്കാർക്ക് താൻ പറയുന്നത് എളുപ്പത്തിൽ മനസിലാക്കുവാൻ വേണ്ടിയായിരുന്നു അവിടുന്നു ഉപമകളിലൂടെ സംസാരിച്ചത്. അതിനാല്‍ തന്നെ നല്ല ഇടയന്റെ ഉപമ അവർക്ക് സുപരിചിതമായിരുന്നു.

ആട്ടിടയർ തങ്ങളുടെ ആടുകളെ മേയ്ക്കുവാനായി മേച്ചിൽ പുറങ്ങളിലേക്ക് കൊണ്ട് പോകുന്നു. എന്നിട്ട് ആ ഗ്രീഷ്മകാലം മുഴുവൻ ആടുകളോട് ഒത്ത് അവിടെ കഴിയുന്നു. ഒരു മേച്ചിൽ സ്ഥലത്ത് നിന്നും മറ്റു മേച്ചിൽ സ്ഥലങ്ങളിലേയ്ക്ക് അവർ പോയികൊണ്ടിരിക്കും. അപ്പോഴെല്ലാം ഒരാടുപോലും കൂട്ടം തെറ്റാതെയിരിക്കുവാനും വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പെടാതെയിരിക്കുവാനും അവര്‍ പ്രത്യേകം ശ്രദ്ധ വയ്ക്കുന്നു.

തന്റെ സൃഷ്ട്ടിയായ മനുഷ്യന്‍ നന്മയുടെ വഴിയില്‍ നിന്നും കൂട്ടം തെറ്റാതിരിക്കുവാനും തിന്മയുടെ ആക്രമണങ്ങളില്‍ അകപ്പെട്ട് പോകാതിരിക്കുവാനും അവന്‍ സ്വയം ബലിയായി മാറി. ഒരു മനുഷ്യന്‍ പോലും തിന്മക്ക് കീഴ്പ്പെടുവാന്‍ അവിടുന്ന് ആഗ്രഹിക്കുന്നില്ല. എന്നിരിന്നാലും ദൈവം അവന് നല്കിയ വ്യക്തി സ്വാതന്ത്ര്യം മനുഷ്യന്‍ ദുര്‍വിനിയോഗം ചെയ്ത് പാപത്തിന് കീഴ്പ്പെട്ടു പോകുന്നത് അവിടുത്തെ ദുഃഖിപ്പിക്കുന്നു. ഇങ്ങനെ തിന്മയുടെ സ്വാധീനത്തില്‍ അകപ്പെട്ട് കഴിയുന്ന ഓരോ വ്യക്തിയുടെയും തിരിച്ച് വരവിനായി ദൈവം കാത്തിരിക്കുന്നു.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 9.5.79)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »