News - 2024
സ്വവര്‍ഗ്ഗ വിവാഹം ആശീര്‍വ്വദിച്ച ബ്രസീലിയന്‍ വൈദികന് സസ്പെന്‍ഷന്‍
സ്വന്തം ലേഖകന്‍ 09-01-2020 - Thursday
സാവോപോളോ: തെക്കേ അമേരിക്കൻ രാജ്യമായ ബ്രസീലില്‍ സ്വവര്‍ഗ്ഗവിവാഹം ആശീര്‍വദിച്ച പുരോഹിതനെ സഭാശുശ്രൂഷകളില്‍ നിന്നു സസ്‌പെന്റ് ചെയ്ത് രൂപതാനേതൃത്വം. ഡിസംബര്‍ 11നു രണ്ടു പുരുഷന്മാരുടെ സ്വവര്‍ഗ്ഗ വിവാഹം ആശീര്‍വ്വദിച്ചതിനാണ് ഫാ. വിന്‍സെന്റ് പൗലോ ഗോമസ് എന്ന വൈദികനെ അസ്സീസ് രൂപത ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. കൂദാശ നിങ്ങള്‍ക്ക് നല്‍കുന്നില്ലെങ്കിലും ആശീര്‍വ്വാദം നല്‍കുകയാണെന്നു വൈദികന്‍ ചടങ്ങിനിടെ പറയുന്നുണ്ട്.
Must Read: സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്?
തിരുവസ്ത്രങ്ങള്‍ ധരിക്കാതെയാണ് ആശീര്‍വ്വാദം നല്‍കിയിരിക്കുന്നതെങ്കിലും ഗുരുതര വീഴ്ചയാണ് വൈദികന്റെ ഭാഗത്ത് നിന്ന്‍ ഉണ്ടായതെന്ന് രൂപതാനേതൃത്വം വിലയിരുത്തി. സസ്പെന്‍ഷന്‍ ഉത്തരവില്‍ ബിഷപ്പ് അര്‍ഗെമിറോ ഡേ അസെവെഡോ ഒപ്പുവെച്ചു. സ്വവര്‍ഗ്ഗവിവാഹത്തെ പിന്തുണച്ച വൈദികര്‍ക്ക് നേരെ ശക്തമായ നടപടി നേരത്തെയും ബ്രസീലിയന്‍ സഭയുടെ ഭാഗത്തു നിന്ന്‍ ഉണ്ടായിട്ടുണ്ട്.