Youth Zone - 2024

കപട മതേതരത്വം പൊതുസമൂഹത്തിന് ആപത്ത്: സീറോ മലബാര്‍ യുവജന സംഘടന

12-01-2020 - Sunday

കൊച്ചി: കേരളത്തില്‍ പ്രണയങ്ങളുടെ പേരില്‍ കൊലപാതകങ്ങള്‍ വര്‍ദ്ധിച്ചു വരുന്നത് പൊതുസമൂഹം ഗൗരവപൂര്‍വം കാണണമെന്നും കപട മതേതരത്വം പൊതുസമൂഹത്തിന് ആപത്താണെന്നും സീറോ മലബാര്‍ യുവജന സംഘടന (എസ്എംവൈഎം). സൗഹൃദം കാണിച്ച് കൂടെ കൂട്ടുകയും പ്രണയം നടിച്ചു വശീകരിക്കുകയും പീഡിപ്പിക്കുകയും അവസാനം കൊന്നു തള്ളപ്പെടുകയും ചെയ്യുന്ന പെണ്‍കുട്ടികളുടെ എണ്ണം കൂടി വരുന്നത് ആശങ്കപ്പെടുത്തുന്നു. ഒട്ടുമിക്ക സംഭവങ്ങളുടെയും അറ്റത്ത് ക്രൈസ്തവ പെണ്‍കുട്ടികളാണെന്നത് ഉത്കണ്ഠയോടെയാണ് ക്രിസ്തീയ സമൂഹം നോക്കിക്കാണുന്നത്.

ഒറ്റപ്പെട്ട സംഭവങ്ങളെന്നു കരുതി അവഗണിച്ചവ അങ്ങനെ അല്ല എന്നു സമൂഹത്തെക്കൊണ്ടു ചിന്തിപ്പിക്കുന്ന രീതിയിലാണ് തുടര്‍ച്ചയായ ഇത്തരം സംഭവങ്ങള്‍. പ്രണയം നിരസിച്ചതാണ് കാരണമെന്ന പല്ലവി ആവര്‍ത്തിച്ചു കേള്‍ക്കുന്നു. അത് അങ്ങനെതന്നെ ആണോ എന്ന സംശയം പൊതുജനങ്ങളുടെ ഇടയില്‍ ഇപ്പോള്‍ ബലപ്പെടുന്നുണ്ട്. അതിനാല്‍ അധികാരികളും ഭരണകര്‍ത്താക്കളും പോലീസ് ഉദ്യോഗസ്ഥരും ഈ സംഭവങ്ങളുടെ കൂടുതല്‍ ഗൗരവകരമായ വിശകലനത്തിന് തയാറാക്കണമെന്നു മൗണ്ട് സെന്റ് തോമസില്‍ ചേര്‍ന്ന എസ്എംവൈഎം സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു.

വിദേശ രാജ്യങ്ങളില്‍പോലും നടക്കുന്ന സംഭവങ്ങളുടെ പേരില്‍ ഹര്‍ത്താലും ജാഥയും പ്രതിഷേധ പ്രകടനങ്ങളും നടത്തുന്ന രാഷ്ട്രീയ നേതാക്കളും കുട്ടിസംഘാടനകളും െ്രെകസ്തവര്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങളില്‍ മാധ്യമങ്ങള്‍ കാണിക്കുന്ന ഇരട്ടത്താപ്പും പുലര്‍ത്തുന്ന മൗനവും അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഈ സംഭവങ്ങളില്‍ ജീവഹാനി സംഭവിച്ചവര്‍ ഏതെങ്കിലും വര്‍ഗീയവാദികളുടെ ഇരകളായിരുന്നോ എന്ന് എന്‍ഐഎ പോലെയുള്ള ദേശീയ അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കണം.

കപടമായ മതേതരത്വം പൊതുസമൂഹത്തിന് ആപത്താണെന്നും ക്രൈസ്തവ മാതാപിതാക്കള്‍ തങ്ങളുടെ കുഞ്ഞുങ്ങളെ ശരിയായ മതബോധനം നല്‍കി ഇത്തരം കെണികളില്‍ ചെന്നു ചാടാതിരിക്കാന്‍ ബോധവത്കരണം നടത്തണമെന്നും എസ്എംവൈഎം ആവശ്യപ്പെട്ടു. യോഗത്തില്‍ സംസ്ഥാന ഡയറക്ടര്‍ ഫാ. ജോസഫ് ആലഞ്ചേരി, പ്രസിഡന്റ് ജുബിന്‍ കൊടിയംകുന്നേല്‍, മെല്‍ബിന്‍ തോമസ്, അന്‍ജു, ജിതിന്‍, ജിബിന്‍, ആല്‍ബിന്‍, ദിവ്യ, ആല്‍വിന്‍ എന്നിവര്‍ പ്രസംഗിച്ചു.

More Archives >>

Page 1 of 10