Faith And Reason - 2024

പ്യൂർട്ടോറിക്കയിൽ ഭൂചലനത്തെ അതിജീവിച്ച സക്രാരി അത്ഭുതമാകുന്നു

സ്വന്തം ലേഖകന്‍ 18-01-2020 - Saturday

ഗ്വായിനില്ല: വടക്കേ അമേരിക്കൻ രാജ്യമായ പ്യൂർട്ടോറിക്കയിലുണ്ടായ ഭൂചലനങ്ങൾക്ക് പിന്നാലെ പ്രതീക്ഷയുടെ കിരണമായി ഭൂചലനത്തെ അതിജീവിച്ച സക്രാരി കണ്ടെത്തി. ഗ്വായിനില്ലയിൽ സ്ഥിതിചെയ്യുന്ന അമലോത്ഭവ മാതാവിന്റെ നാമധേയത്തിലുള്ള ദേവാലയത്തിൽ നിന്നാണ് യാതൊരു കുഴപ്പവും കൂടാതെ സക്രാരിയും, തിരുവോസ്തിയും കണ്ടെത്തിയത്. ഡിസംബർ 28നു റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രതയിലുണ്ടായ ഭൂചലനത്തിൽ ദേവാലയം പൂര്‍ണ്ണമായി തകര്‍ന്നിരിന്നു. ബലിപീഠത്തിന്റെ വക്കിലായിരുന്നു സക്രാരി കിടന്നിരുന്നത്. അത്രയും ശക്തമായ ഭൂചലനമുണ്ടായിട്ടും സക്രാരി താഴേക്ക് വീണില്ല എന്നത് അത്ഭുതത്തോടെയാണ് വിശ്വാസി സമൂഹം നോക്കിക്കാണുന്നത്. ജനുവരി ഏഴാം തീയതിയാണ് യാതൊരു കേടുപാടും കൂടാതെ പോറല്‍ പോലും എല്‍ക്കാതെ സക്രാരി കണ്ടെത്തിയത്.

തങ്ങളുടെ എല്ലാം നഷ്ടപ്പെട്ടെങ്കിലും, യേശുവിന്റെ ഭൂമിയിലെ വാസസ്ഥലമായ സക്രാരി കണ്ടുകിട്ടിയതിന്റെ സന്തോഷത്തിൽ വിശ്വാസികള്‍ പ്രദിക്ഷണം നടത്തി. കാസയും വിശുദ്ധ കുർബാനയും കൈകളിലേന്തി വൈദികരും പ്രദിക്ഷണത്തില്‍ പങ്കാളികളായി. തീക്ഷ്ണതയോടും ആദരവോടെയുമാണ് വിശ്വാസികൾ പള്ളിമേടയിൽ സക്രാരി താത്ക്കാലികമായി സ്ഥാപിച്ചത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വിശ്വാസി സമൂഹത്തെ 'എൽ വിസ്താന്തേ' എന്ന പ്രാദേശിക മാധ്യമം വിശുദ്ധ കുർബാനയുടെ പോരാളികളെന്നു വിശേഷിപ്പിച്ചത് ശ്രദ്ധേയമായി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ആയിരത്തോളം ഭൂചലനങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായെങ്കിലും ഇതിനെയെല്ലാം അതിജീവിച്ച സക്രാരി വിശ്വാസികള്‍ക്ക് നല്‍കുന്നത് പുതുപ്രതീക്ഷയാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »