India - 2025
പോട്ട ദേശീയ ബൈബിള്‍ കണ്‍വന്‍ഷന്‍ ഇന്ന് മുതല്‍
സ്വന്തം ലേഖകന്‍ 29-01-2020 - Wednesday
ചാലക്കുടി: പോട്ട ദേശീയ ബൈബിള്‍ കണ്‍വന്‍ഷന്‍ ഇന്ന് ആരംഭിക്കും. രാവിലെ ഒന്പതിന് ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.അഞ്ചുദിവസത്തെ കണ്‍വന്‍ഷനില്‍ വചനപ്രഘോഷകരായ ഫാ. മാത്യു നായ്ക്കംപറമ്പില്‍, ഫാ. മാത്യു ഇലവുങ്കല്‍, ഫാ. ഫിലിപ്പ് തയ്യില്‍, ഫാ. ജോജോ മാരിപ്പാട്ട്, ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍, ഫാ. ഡൊമിനിക് വാളന്മനാല്‍, ഫാ. ആന്റോ ചീരപറമ്പില്‍, ഫാ. ഡെര്‍ബിന്‍ ഈട്ടിക്കാട്ടില്‍ എന്നിവര്‍ വചനശുശ്രൂഷകള്‍ നയിക്കും.
തലശേരി രൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി അനുഗ്രഹപ്രഭാഷണം നടത്തും. പതിനായിരം പേര്‍ക്ക് ഇരിക്കാനുള്ള പന്തലും രോഗികള്‍ക്കുവേണ്ടി പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. പോട്ട ആശ്രമം ജംഗ്ഷനില്‍ എല്ലാ കെഎസ്ആര്‍ടിസി ബസുകള്‍ക്കും സ്‌റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. വിശുദ്ധ കുര്‍ബാനയും ആരാധനയും എല്ലാ ദിവസവും ഉണ്ടായിരിക്കും. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന കണ്‍വന്‍ഷന്‍ വൈകുന്നേരം അഞ്ചുവരെയാണ്. ഫെബ്രുവരി രണ്ടിനു കണ്‍വന്‍ഷന്‍ സമാപിക്കും.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക