India - 2025

കൂട്ടായ്മയുടെ ആഘോഷമായി കാഞ്ഞിരപ്പള്ളി രൂപത യുവജന കണ്‍വെന്‍ഷന്‍

പ്രവാചകശബ്ദം 11-05-2023 - Thursday

കാഞ്ഞിരപ്പള്ളി: രൂപതാദിനത്തിനൊരുക്കമായി കുമളി ഫൊറോന പള്ളി അങ്കണത്തില്‍ നടത്തപ്പെട്ട യുവജന കണ്‍വെന്‍ഷന്‍ യുവജന വിശ്വാസ കൂട്ടായ്മയുടെ ആഘോഷമായി. രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുമെത്തിയ യുവജനങ്ങളുടെ സംഗമം കാഞ്ഞിരപ്പള്ളി രൂപത യുവദീപതി - എസ്.എം. വൈ.എം ഡയറക്ടര്‍ ഫാ. വര്‍ഗീസ് കൊച്ചുരയ്ക്കലിന്റെ കാര്‍മികത്വത്തിലുള്ള പരിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ചു. ഈശോ മിശിഹായാകുന്ന സുവിശേഷത്തിന് എല്ലാ സാഹചര്യങ്ങളിലും സജീവസാക്ഷ്യം വഹിക്കുവാന്‍ ധീരതയുള്ളവരായി രുചി പകരുന്ന ഉപ്പാകുവാന്‍ നമുക്ക് കഴിയണമെന്ന് പരിശുദ്ധ കുര്‍ബാന മധ്യേയുള്ള സന്ദേശത്തില്‍ ഫാ. വര്‍ഗ്ഗീസ് കൊച്ചുരയ്ക്കല്‍ പറഞ്ഞു.

അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡൊമിനിക് വാളന്മനാല്‍ ധ്യാനചിന്തകള്‍ നല്‍കി. വിശ്വാസ ചൈതന്യം അതിന്റെ തനിമയില്‍ കാത്തുസൂക്ഷിക്കുന്നതിനും കൈമാറുന്നതിനും നമുക്ക് കടമയുണ്ടെന്ന് അദ്ദേഹം യുവജനങ്ങളെ ഓര്‍മിപ്പിച്ചു. യുവജന കണ്‍വെന്‍ഷന്‍ ക്രമീകരണങ്ങള്‍ക്ക് ജനറല്‍ കണ്‍വീനര്‍ റവ. ഡോ. തോമസ് പൂവത്താനിക്കുന്നേല്‍, രൂപത യുവദീപ്തി ഡയറക്ടര്‍ ഫാ. വര്‍ഗീസ് കൊച്ചുപുരയ്ക്കല്‍, ഫൊറോന ഡയറക്ടറുമാരായ ഫാ. ജേക്കബ് തൈശ്ശേരില്‍, ഫാ. ജോസ് ചവറപ്പുഴ, രൂപത ആനിമേറ്റര്‍ റവ. സി. റാണി മരിയ, കുമളി ഫൊറോന ആനിമേറ്റര്‍ സി. ജിനറ്റ്, കുമളി ഫൊറോന പള്ളി യുവദീപ്തി പ്രസിഡണ്ട് മാത്യു വടക്കേക്കുഴിക്കാട്ടില്‍, ജോസി കടന്തോട്ട് എന്നിവര്‍ നേതൃത്വം നല്‍കി.


Related Articles »