Meditation. - April 2024
പീഡനങ്ങളെയും പ്രതിസന്ധികളെയും സന്തോഷപൂര്‍വ്വം സ്വീകരിച്ചു കൊണ്ട് മുന്നേറുന്ന ക്രിസ്തീയ വിശ്വാസം
സ്വന്തം ലേഖകന്‍ 01-01-1970 - Thursday
"മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണു കള്ളന്‍ വരുന്നത്. ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്കു ജീവനുണ്ടാകാനും അതു സമൃദ്ധമായി ഉണ്ടാകാനുമാണ്" (യോഹ 10:10).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഏപ്രില്‍ 26
ക്രിസ്തുവിനെ ഏറ്റുപറയുന്നവരെ വധശിക്ഷയ്ക്ക് വിധിക്കപെട്ടിരുന്ന കാലങ്ങളില്‍ പോലും, ഭൂഗർഭകല്ലറകളിൽ പ്രാർത്ഥനയ്ക്കും ദിവ്യബലിക്കുമായി അനേകര്‍ സമ്മേളിച്ചിരിന്നു. യേശുവിനെ നല്ലിടയനായി ചിത്രീകരിക്കുന്ന ആദിമ കലാസൃഷ്ടികളിൽ അത് ഭൂഗർഭ ഗുഹയിലും മറ്റ് സ്ഥലങ്ങളിലും എവിടെയായിരുന്നാലും ആ ചിത്രങ്ങളിൽ പ്രതിബിംബിച്ചിരുന്ന വിശ്വാസം വളരെ ആഴമുള്ളതായിരിന്നുവെന്ന് ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. സഭയുടെ വളര്‍ച്ച കാലഘട്ടത്തിന്റെ ആരംഭത്തില്‍ തന്നെ റോമിലെ ഭൂഗർഭകല്ലറകളും അറകളും പുരാതന സാമ്രാജ്യങ്ങളും ക്രിസ്തുവിനെ ഏറ്റു പറയുന്ന സ്ഥലങ്ങളായി മാറി.
നല്ലിടയന്‍ തന്റെ അജഗണത്തോട് കാണിച്ച അവര്‍ണ്ണനീയമായ സ്നേഹം പോലെ, ഇന്ന്‍ ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി ജീവന്‍ ബലിയായി നല്കാന്‍ തയാറായി നില്‍ക്കുന്ന അനേകരെ കാണാന്‍ സാധിയ്ക്കും. രണ്ടായിരം വര്‍ഷങ്ങള്‍ മുന്‍പ് കാല്‍വരിയിലെ യേശുവിന്റെ ബലികഴിഞ്ഞിട്ടും ക്രിസ്തുവിന്റെ ശക്തി അനേകരെ സ്വാധീനിക്കുന്നുണ്ടെന്നുള്ള തെളിവാണ് ഇത് സൂചിപ്പിക്കുന്നത്.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 9.5.79).
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.