India - 2025
കാനന്‍ നിയമത്തിനെതിരെയുള്ള മലയാളി ബിജെപി പ്രവര്‍ത്തകന്‍റെ ഹര്‍ജി സുപ്രീംകോടതി തള്ളി
സ്വന്തം ലേഖകന്‍ 03-03-2020 - Tuesday
ന്യൂഡല്‍ഹി: രാജ്യത്തെ കത്തോലിക്ക സഭയ്ക്കിടെയിലുള്ള കാനന്‍ നിയമം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ബിജെപി പ്രവര്‍ത്തകന്‍റെ ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. പെരുമ്പാവൂര്‍ സ്വദേശി എം.എസ്. അനൂപ് ആണ് ഹര്‍ജി നല്‍കിയത്. കാനന്‍ നിയമം ഉണ്ടാക്കിയതും അതുപയോഗിച്ചു ഭരണം നടത്തുന്നതും വിദേശ രാജ്യങ്ങളില്‍ ഉള്ളവരാണെന്നും വിദേശ രാജ്യത്തിന്റെ തലവന്‍ ഇന്ത്യയിലെ പള്ളികളും സ്വത്തുക്കളും ഭരിക്കുന്നത് ഇന്ത്യയുടെ പരമാധികാരത്തിന് എതിരാണെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം.
ഇതേ ഹര്‍ജി കേരള ഹൈക്കോടതി തള്ളിയതിനെതിരേയാണ് അനൂപ് സുപ്രീംകോടതിയെ സമീപിച്ചത്. ഇന്ത്യ ഒരു മതേതര രാജ്യമാണെന്നും വിവിധ മത വിഭാഗങ്ങള്‍ക്ക് സ്വത്തുക്കള്‍ കൈവശം വയ്ക്കാനും അനുഭവിക്കാനും കൈകാര്യം ചെയ്യാനും നമ്മുടെ ഭരണഘടന അനുവദിക്കുന്നുണ്ടെന്നും ഹൈക്കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരിന്നു. ഹര്‍ജിക്കാരന് ഈ വിഷയത്തില്‍ എന്ത് കാര്യമെന്ന് ചോദിച്ച കോടതി ഹര്‍ജി ഫയല്‍ ചെയ്യാന്‍ അവകാശമില്ലന്നും വ്യക്തമാക്കിയിരിന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക