Faith And Reason

രക്ഷ കണ്ടെത്തുക എന്നുള്ളത് നമ്മുടെ ചുമതല: ഹോളിവുഡ് താരം ബെൻ അഫ്ളേക്ക്

സ്വന്തം ലേഖകന്‍ 15-03-2020 - Sunday

വിശ്വാസത്തിന്റെ കാര്യത്തിൽ താൻ പ്രതിസന്ധികളെ അഭിമുഖീകരിക്കാറുണ്ടെന്നും എന്നാൽ രക്ഷ കണ്ടെത്തേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണെന്നും പ്രമുഖ ഹോളിവുഡ് താരം ബെൻ അഫ്ളേക്ക്. 'ദി വേ ബാക്ക്' എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ബിലീഫ് നെറ്റ് മാധ്യമവുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. തന്റെ കുട്ടികളെ ദേവാലയത്തിൽ കൊണ്ടുപോകാനും, ക്രൈസ്തവവിശ്വാസത്തിൽ വളർത്താനും ശ്രമിക്കുന്നുണ്ടെന്നും മെത്തഡിസ്റ്റ് സഭാംഗം കൂടിയായ അദ്ദേഹം പറഞ്ഞു.

കുറച്ചു വൈകിയാണ് ക്രൈസ്തവ വിശ്വാസത്തെ പറ്റി താൻ പഠിക്കാൻ ആരംഭിച്ചത്. വിശ്വാസത്തിന്റെ കാര്യത്തിൽ പ്രതിസന്ധികൾ നേരിടുമ്പോഴും നമ്മളെല്ലാം പാപികളാണെന്ന ക്രൈസ്തവ പാരമ്പര്യം, വിശ്വാസത്തെ ആകർഷണീയമാക്കുകയാണ്. രക്ഷ, ദൈവസ്നേഹം തുടങ്ങിയവ കണ്ടെത്തുകയെന്നതും, മറ്റുള്ളവരെ സ്നേഹിക്കുക എന്നതും, പരസ്പരം ക്ഷമിക്കുക എന്നതും നമ്മുടെ ചുമതലയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രസ്തുത ക്രൈസ്തവ പഠനങ്ങളെല്ലാം ശക്തമായ ചിന്തകളാണ്. മറ്റ് കാലഘട്ടങ്ങളെക്കാൾ ഇന്ന് അതിനെല്ലാം വളരെയധികം പ്രസക്തിയുണ്ട്. ആരെങ്കിലും ചെറിയൊരു തെറ്റ് ചെയ്താൽ അവരെ പുറംതള്ളുന്ന ഒരു പ്രവണത ഇക്കാലഘട്ടത്തിൽ ഉണ്ടെന്നും, അതിനാൽ തന്നെ, നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന ദൈവവചനത്തിന് പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »