Life In Christ - 2025
മനസില്‍ അള്‍ത്താര ഒരുക്കി വിശ്വാസികളുടെ ബലിയര്‍പ്പണം
23-03-2020 - Monday
കോട്ടയം: വീടുകളിലെ സ്വീകരണ മുറികളിലിരുന്നു മനസില്‍ അള്‍ത്താര ഒരുക്കി വിശ്വാസികള്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കാളികളായി. കോവിഡ്19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ദേവാലയങ്ങളില്‍ ജനപങ്കാളിത്തത്തോടെയുള്ള വിശുദ്ധ കുര്‍ബാനയര്‍പ്പണം നിര്‍ത്തിയിരുന്നു. മിക്കവരും രാവിലെതന്നെ ഷെക്കെയ്ന, ശാലോം, ഗുഡ്‌നെസ് ഉള്‍പ്പെടെയുള്ള ടെലിവിഷന്‍ ചാനലുകളില്‍ സംപ്രേഷണം ചെയ്ത വിശുദ്ധ കുര്‍ബാനയില്‍ പങ്കാളികളായി. വിവിധ റീത്തുകളില്‍ വിവിധ സമയങ്ങളിലായി ഈ ചാനലുകളില്‍ വിശുദ്ധ കുര്‍ബാന സംപ്രേഷണം ചെയ്തിരുന്നു. വീടുകളുടെ സ്വീകരണ മുറികളില്‍ ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പണത്തിന്റെ അതേ രീതിയില്‍ ഭക്തിപൂര്‍വമാണ് പല കുടുംബങ്ങളും പങ്കാളികളായത്.
ദേവാലയങ്ങളില്‍ വൈദികര്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാന രൂപതകളുടെയും ഇടവകകളുടെയും ഫേസ് ബുക്ക് പേജുകളില്‍ തത്സമയം സംപ്രഷണം ചെയ്തിരുന്നു. മൊബൈല്‍ ഫോണിലൂടെയും ലാപ് ടോപ്പിലൂടെയും കംപ്യൂട്ടറിലൂടെയും വീടുകളിലിരുന്നു വിശ്വാസികള്‍ വിശുദ്ധ കുര്‍ബാനയര്‍പ്പണത്തില്‍ പങ്കാളികളായി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ വിവിധ മതമേലധ്യക്ഷന്‍മാരുടെ യോഗം വിളിച്ചു ദേവാലയങ്ങളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നു നിര്‍ദേശിച്ചിരുന്നു. ജനപങ്കാളിത്തത്തോടെയുള്ള കുര്‍ബാനയര്‍പ്പണം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഒഴിവാക്കണമെന്നു കെസിബിസി നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക