Life In Christ - 2024
ഭവനരഹിതർക്കും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും ആശ്വാസമായി ലിസ്ബൺ പാത്രിയാർക്കേറ്റ്
സ്വന്തം ലേഖകന്‍ 02-04-2020 - Thursday
ലിസ്ബൺ: മഹാമാരി പടരുന്നതിനാൽ പൂർണ്ണമായി ഒറ്റപ്പെട്ടു കഴിയുന്ന ലിസ്ബൺ പാത്രിയാർക്കേറ്റിന്റെ കീഴിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ ജനങ്ങൾ പട്ടിണി അനുഭവിക്കുകയില്ലെന്ന് ദൃഢ പ്രതിജ്ഞയെടുത്ത് കത്തോലിക്ക സഭ. ഇതിന്റെ ഭാഗമായി ലിസ്ബൺ പാത്രിയാർക്കേറ്റ് 15,00,000 യൂറോ സംഭാവനയായി മാറ്റിവെച്ചിരിക്കുകയാണ്. പ്രതിമാസം 45,000 പേർക്ക് ഭക്ഷണം നൽകുന്ന റീ ഫുഡ് എന്ന സ്ഥാപനം ആരംഭിച്ചിട്ടുമുണ്ട്.
380 സ്ഥാപനങ്ങൾക്കും, പ്രതിദിനം 1382 പേർക്ക് ഭക്ഷണം വിളമ്പുന്ന ലിസ്ബണിലെ പായാർക്കേറ്റിലുൾപ്പെട്ട അഞ്ചു ഇടവകകൾക്കും സാമ്പത്തിക സഹായം ലഭ്യമാകുമെന്ന് ലിസ്ബണിലെ കാരിത്താസ് വ്യക്തമാക്കി. 8200-ൽ അധികം പേർക്കാണ് പോർച്ചുഗലിൽ കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 187 പേർ മരണമടഞ്ഞു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക