India - 2024

ലോക്ക് ഡൗണിൽ കെസിബിസി സോഷ്യൽ സർവീസ് ഫോറത്തിന്റെ ക്രിയാത്മക ഇടപെടല്‍

04-04-2020 - Saturday

കോവിഡ് ഭീതിയിൽ ലോക്ക് ഡൗണിൽ വലയുന്ന ജനത്തിനു സഹായവുമായി കെസിബിസി സോഷ്യൽ സർവീസ് ഫോറം. കെസിബിസിയുടെ കീഴിൽ 32 രൂപതകളിലായി വ്യാപിച്ചു കിടക്കുന്ന സംഘടനകളും സന്നദ്ധ പ്രവർത്തകരും ഒത്തു ചേർന്നാണ് ജനലക്ഷങ്ങൾക്കു സഹായമാകുന്നത്. കോവിഡ് പടർന്നു പിടിച്ചപ്പോൾ മാസ്ക്, ലോഷൻ എന്നിവയുടെ ക്ഷാമം പരിഹരിക്കുവാൻ ശ്രമിച്ചു കൊണ്ടാണ് കേരള സോഷ്യൽ സർവീസ് ഫോറത്തിന്റെ കീഴിൽ കൊറോണ കാലത്ത് സന്നദ്ധ പ്രവർത്തനങ്ങൾ ആരംഭിച്ചത്. വിവിധ രൂപതകളിൽ പ്രവർത്തിക്കുന്ന സംഘടനകളും സ്ഥാപനങ്ങളും മാസ്ക് നിർമ്മാണത്തിൽ മുഴുകി.

ഇത്തരത്തിൽ പതിനായിരക്കണക്കിനു മാസ്‌കുകളാണ് അധികാരികളിലൂടെ ജനങ്ങളിലേയ്ക്ക് എത്തിച്ചത്. ഇതിന് പിന്നാലെ ലോക്ക് ഡൗണിൽ ഭക്ഷണം കിട്ടാതെ വലയുന്നവർക്കു ദിവസങ്ങളായി ഭക്ഷണം എത്തിച്ചു കൊണ്ടിരിക്കുകയാണ്. വിവിധയിടങ്ങളിൽ. വിവിധ രൂപതകളുടെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി കിച്ചൻ സജീവമായി പ്രവർത്തിച്ചു വരുന്നു. ദൈവാശ്രയത്വ ബോധത്തോടെ സർക്കാർ സഹായത്തിനൊപ്പം സന്നദ്ധ പ്രവർത്തനങ്ങളുമായി വിശ്വാസികൾ മുന്നോട്ട് പോകണമെന്ന് സോഷ്യൽ സർവീസ് ഫോറത്തിന്റെ നേതൃത്വം വഹിക്കുന്ന മാർ ജോസ് പുളിക്കൻ ആഹ്വാനം ചെയ്‌തു.


Related Articles »