News - 2024

നാല്‍പ്പതിനായിരത്തോളം പാവപ്പെട്ട കുടുംബങ്ങളില്‍ ഭക്ഷ്യവസ്തുക്കളത്തിച്ച് ക്രൈസ്തവ സംഘടന

സ്വന്തം ലേഖകന്‍ 13-04-2020 - Monday

ലിമാ: കൊറോണ പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ പെറുവിലെ നാല്‍പ്പതിനായിരത്തോളം കുടുംബങ്ങളില്‍ ഭക്ഷ്യവസ്തുക്കളെത്തിച്ച് ക്രൈസ്തവ സംഘടനയായ കാരിത്താസ്. കൊറോണ പകരാതിരിക്കുന്നതിനുള്ള മുന്‍കരുതലുകളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ സാമൂഹ്യ നിയന്ത്രണങ്ങളെ തുടര്‍ന്നു ജീവിത ചിലവിനുള്ള വകപോലും കണ്ടെത്തുവാന്‍ കഴിയാതെ പരിതാപകരമായ അവസ്ഥയില്‍ താമസിച്ചിരുന്ന കുടുംബങ്ങള്‍ക്കാണ് കത്തോലിക്ക സംഘടനയായ കാരിത്താസ് കൈത്താങ്ങായത്. വിവിധ കമ്പനികള്‍ നല്‍കിയ സംഭാവനകള്‍ കാരിത്താസിന്റെ രൂപതാതല ശ്രംഖലകള്‍ വഴിയാണ് ഭക്ഷ്യ വസ്തുക്കളായും ഇതര സഹായമായും അര്‍ഹരായ പാവപ്പെട്ട കുടുംബങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തത്.

തലസ്ഥാന നഗരമായ ലിമായില്‍ വിവിധ സന്യാസ സഭകളുടെ അടുക്കളകളില്‍ തയ്യാറാക്കിയ ഭക്ഷണം സൈന്യത്തിന്റേയും മുനിസിപ്പാലിറ്റിയുടേയും സഹായത്താല്‍ വിതരണം ചെയ്യുന്നുണ്ട്. രാജ്യത്തിന്റെ ചില മേഖലകളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഫുഡ് വൗച്ചറുകള്‍ ഉപയോഗിച്ച് നിശ്ചയിച്ചിട്ടുള്ള വീടുകളില്‍ നേരിട്ടും ഭക്ഷണ വിതരണം നടക്കുന്നുണ്ട്. ഇടവക പരിധിക്കുള്ളില്‍ നടത്തിയ സര്‍വ്വേയിലൂടെയാണ് സഹായം ആവശ്യമുള്ള കുടുംബങ്ങളെ കണ്ടെത്തിയത്. പതിനായിരകണക്കിന് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഭഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്നതിന് പുറമേ, സംഘടന കൊറോണ ബോധവല്‍ക്കരണം നടത്തുകയും ചെയ്യുന്നുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »