Purgatory to Heaven. - May 2024

ശുദ്ധീകരണസ്ഥലത്തിലെ 3 ഘട്ടങ്ങള്‍

സ്വന്തം ലേഖകന്‍ 06-05-2022 - Friday

"എന്റെ പ്രിയപ്പെട്ടവരേ, നിങ്ങള്‍ എപ്പോഴും അനുസരണയോടെ വര്‍ത്തിച്ചിട്ടുള്ള തുപോലെ, എന്റെ സാന്നിധ്യത്തില്‍മാത്ര മല്ല, ഞാന്‍ അകന്നിരിക്കുന്ന ഈ സമയത്തും പൂര്‍വാധികം ഭയത്തോടും വിറയലോടുംകൂടെ നിങ്ങളുടെ സ്വന്തം രക്ഷയ്ക്കു വേണ്ടി അധ്വാനിക്കുവിന്‍" (ഫിലിപ്പിയര്‍ 2:12).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മെയ്-6

നമ്മുടെ ജീവിതം ദൈവത്തിലേക്കുള്ള ഒരു യാത്രയാണ്. ഈ ഭൂമിയിലെ എല്ലാ മനുഷ്യര്‍ക്കും ഒരു പ്രത്യേക തരത്തിലുള്ള ദൈവനിയോഗമോ, ദൈവവിളിയോ ഉണ്ട്. ഒരു മനുഷ്യന്‍ മരിക്കുമ്പോള്‍ അവന്‍ പരിപൂര്‍ണ്ണ വിശുദ്ധിയിലല്ല മരിക്കുന്നതെങ്കില്‍ അവന്‍റെ ആത്മാവിന് പരിപൂര്‍ണ്ണ ശുദ്ധി വരുത്തുന്നതിനു വേണ്ടി ആ ആത്മാവ് കടന്നുപോകേണ്ട ഒരു അവസ്ഥയാണ് ശുദ്ധീകരണസ്ഥലം. ശുദ്ധീകരണസ്ഥലത്തില്‍ മൂന്ന്‍ ഘട്ടങ്ങള്‍ അല്ലെങ്കില്‍ 3 ഭാഗങ്ങള്‍ ഉണ്ടെന്ന് ദൈവശാസ്ത്രജ്ഞന്മാര്‍ പറയുന്നു:

1) ശുദ്ധീകരണത്തിന്റേതായ ഘട്ടം (പാപാവസ്ഥയില്‍ നിന്നും പ്രസാദവരാവസ്ഥയിലേക്കുള്ള പരിവര്‍ത്തനം നടക്കുന്ന അവസ്ഥ).

2) ഉജ്ജ്വലിപ്പിക്കുന്ന ഘട്ടം (വിശ്വാസപരമായ പക്വതയാര്‍ജിക്കുന്ന അവസ്ഥ)

3) സംയോജകമായ ഘട്ടം (ദൈവത്തില്‍ പൂര്‍ണ്ണമായും എത്തിച്ചേരുന്ന അവസ്ഥ)

വിചിന്തനം:

ഭയത്തോടും, ബഹുമാനത്തോടും കൂടി നിങ്ങളുടെ പ്രിയപ്പെട്ടവരുടെ മോക്ഷത്തിനായി പ്രവര്‍ത്തിക്കുവാന്‍ ആരംഭിക്കുക. ദൈവവുമായുള്ള പൂര്‍ണ്ണ ഐക്യം സാധ്യമാക്കുവാന്‍ വേണ്ടി, നിങ്ങളുടെ വേദനകളും സഹനങ്ങളും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി സമര്‍പ്പിക്കുക. സമര്‍പ്പണത്തിന്റെ തോതിനെ വര്‍ദ്ധിപ്പിക്കുവാന്‍ കാരുണ്യപ്രവര്‍ത്തികള്‍ക്ക് കഴിയുമെന്ന് മനസിലാക്കുക.

പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »