News - 2024

ജപ്പാനിലെ വത്തിക്കാന്‍ നുണ്‍ഷ്യോ മാര്‍ ജോസഫ് ചേന്നോത്തിന് മസ്തിഷ്‌കാഘാതം

സ്വന്തം ലേഖകന്‍ 09-05-2020 - Saturday

ടോക്കിയോ: ജപ്പാനിലെ വത്തിക്കാന്‍ നുണ്‍ഷ്യോയും മലയാളിയുമായ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് ചേന്നോത്തിനെ മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ദിവ്യബലിയര്‍പ്പണത്തിനു തയാറെടുക്കുമ്പോഴാണ് മസ്തിഷ്‌കാഘാതമുണ്ടായത്. ഇപ്പോള്‍ ഐസിയുവിലാണ്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ജപ്പാന്‍ സന്ദര്‍ശന പരിപാടികള്‍ക്കു ചുക്കാന്‍ പിടിച്ചത് മാര്‍ ചേന്നോത്തായിരുന്നു. നുണ്‍ഷ്യച്ചറില്‍ ജപ്പാനിലെ ബിഷപ്പുമാരുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തിയിരുന്നു.

എറണാകുളം- അങ്കമാലി അതിരൂപതയിലെ കോക്കമംഗലം ഇടവകാംഗമായ മാര്‍ ചേന്നോത്ത് നാലു പതിറ്റാണ്ടായി വത്തിക്കാന്റെ നയതന്ത്ര വിഭാഗത്തില്‍ സേവനമനുഷ്ഠിക്കുകയാണ്. ടാന്‍സാനിയ, തായ്വാന്‍ തുടങ്ങി നിരവധി രാജ്യങ്ങളില്‍ വത്തിക്കാന്റെ നയതന്ത്ര പ്രതിനിധിയായി സേവനം അനുഷ്ഠിച്ച മാര്‍ ജോസഫ് ചേന്നോത്ത് 2011-ലാണ് വത്തിക്കാന്റെ ജപ്പാന്‍ അംബാസിഡറായി സ്ഥാനമേല്‍ക്കുന്നത്. ആര്‍ച്ച് ബിഷപ്പിന് കേരള സഭയുടെ പ്രാര്‍ത്ഥന അറിയിക്കുന്നതായി കെസിബിസി പ്രസിഡന്റും സീറോ മലബാര്‍ സഭാധ്യക്ഷനുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »