India - 2025
സിസിബിഐ അധ്യക്ഷനായി കർദ്ദിനാൾ ഫിലിപ് നേരിയെ വീണ്ടും തെരഞ്ഞെടുത്തു
പ്രവാചകശബ്ദം 03-02-2025 - Monday
ഭുവനേശ്വർ: ഇന്ത്യയിലെ ലത്തീൻ കത്തോലിക്കാ മെത്രാൻമാരുടെ കുട്ടായ്മയായ കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്‌സ് ഓഫ് ഇന്ത്യ (സിസിബിഐ) അധ്യക്ഷനായി ഗോവ ആൻഡ് ദാമൻ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഫിലിപ് നേരി ഫെറാവോയെ വീണ്ടും തെരഞ്ഞെടുത്തു.
ബാംഗളൂർ ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോയെ വൈസ് പ്രസിഡൻ്റായും റാഞ്ചി ആർച്ച് ബിഷപ്പ് വിൻസെൻ്റ് എയിൻഡിനെ സെക്രട്ടറി ജനറലായും തെരഞ്ഞെടുത്തു.
ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിലെ എക്സ‌്ഐഎം യൂണിവേഴ്‌സിറ്റിയിൽ നട ന്നുവന്ന 36-ാം പ്ലീനറി സമ്മേളനത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഏഷ്യയിലെ ഏറ്റവും വലുതും ആഗോളതലത്തിൽ നാലാമത്തെ വലുതുമായ ബിഷ പ്സ് കോൺഫറൻസ് സമിതിയാണ് സിസിബിഐ. രാജ്യത്തെ 132 രൂപതകളിൽനിന്നുള്ള 209 ബിഷപ്പുമാരാണ് സമിതിയിലുള്ളത്.