Meditation. - May 2024

ഓരോ സ്ത്രീയുടെയും സുരക്ഷ നാമോരുരുത്തരുടെയും ഉത്തരവാദിത്വം

സ്വന്തം ലേഖകന്‍ 07-05-2018 - Monday

"അവള്‍ ഉദ്‌ഘോഷിച്ചു: നീ സ്ത്രീകളില്‍ അനുഗൃഹീതയാണ്. നിന്റെ ഉദരഫലവും അനുഗൃഹീതം" (ലൂക്ക 10:42).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മെയ് 7

നമ്മുടെ പ്രത്യേകമായ ശ്രദ്ധ ഇനി തിരിക്കേണ്ടത് ഏറ്റം സുപ്രധാനമായ ജോലി നിർവഹിക്കുന്ന സ്ത്രീകളിലേയ്ക്കാണ്. സൃഷ്ടാവായ ദൈവം നമ്മുടെ അമ്മമാര്‍ക്ക് നല്കിയിരിക്കുന്ന സ്ഥാനം വളരെ മഹനീയമായ ഒന്നാണ്. ഒരമ്മയ്ക്കെന്ന പോലെ മറ്റാർക്കും, മറ്റൊരു ജീവന് ജന്മം കൊടുക്കുവാൻ സാധിക്കുകയില്ല. ഈ പ്രകൃതി നിയമത്തെ ദൈവം സ്വയം അംഗീകരിക്കുകയും തന്റെ ഏക പുത്രനെ മറിയത്തിനു ഏൽപ്പിച്ചു കൊടുക്കുകയും ചെയ്തു.

ഓരോ കുടുംബത്തിന്റെയും നന്മയ്ക്കും വളര്‍ച്ചയ്ക്കും ഓരോ സ്ത്രീയും വഹിക്കുന്ന പങ്കിന് പകരം വയ്ക്കുവാൻ മറ്റൊന്നില്ല. ഓരോ സ്ത്രീയുടെയും കഴിവിനെ സമൂഹത്തിന്റെ നന്മയ്ക്കും അഭിവൃദ്ധിക്കും രൂപപ്പെടുത്തിയെടുക്കുവാൻ നാമൊരുരുത്തരും ബാധ്യസ്ഥരാണ്. അവരുടെ ജീവന് ഭീഷണിയാകുന്ന സാഹചര്യങ്ങളില്‍, അവര്‍ക്ക് സുരക്ഷയൊരുക്കാന്‍ നമ്മുക്ക് ഉത്തരവാദിത്വമുണ്ട്. ഭരണാധികാരികൾ തൊഴിൽപരമായ സ്ഥാനോന്നതി സ്ത്രീകള്‍ക്ക് കൊടുക്കന്നതിനൊപ്പം അവരുടെ സുരക്ഷയിലും ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 19.3.94).

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »