News

സ്ത്രീകള്‍: ഇസ്ലാം മതത്തിലും ക്രൈസ്തവ വിശ്വാസത്തിലും | ലേഖനപരമ്പര 10

ഡോ. സി. ലിന്‍റ പുളിക്കതടത്തില്‍ എസ്‌എച്ച് 07-04-2024 - Sunday

ദൈവം മനുഷ്യനെ സ്ത്രീയും പുരുഷനുമായി സൃഷ്ടിച്ചു. തന്റെ ഛായയിലും സാദൃശ്യത്തിലും തുല്യ പങ്കു നല്കിയാണ് അവിടുന്ന് അവരെ സൃഷ്ടിച്ചത് (ഉല്പ 1,27). സ്ത്രീപുരുഷ ഭേദമെന്യേ മനുഷ്യരെല്ലാവരും തുല്യ അവകാശത്തോടും അന്തസ്സോടും സ്വാതന്ത്ര്യത്തോടുംകൂടി ജനിച്ചവരാണെന്ന് ഐക്യരാഷ്ട്രസഭയുടെ ആഗോള മനുഷ്യാവകാശ പ്രഖ്യാപനവുമുണ്ട് (Universal Declaration of Human Rights, 1948, Art. 112). എങ്കിലും സ്ത്രീകൾക്ക് ഇന്നും പല സമൂഹങ്ങളിലും വേണ്ടത്ര തുല്യതയും നീതിയും ലഭിക്കുന്നില്ല. ഇസ്ലാം മതത്തിലെ സ്ത്രീകളുടെ അവസ്ഥ, ക്രൈസ്തവ വിശ്വാസത്തിലേതുമായി താരതമ്യപ്പെടുത്തി വിശകലനം ചെയ്യുകയാണ് ഈ ലേഖനം.

സ്ത്രീകൾ ക്രൈസ്തവ വിശ്വാസത്തില്‍

ആദിയിൽ ദൈവം മനുഷ്യനെ സ്ത്രീയും പുരുഷനുമായി സൃഷ്ടിച്ചത് തുല്യമഹത്വവും സ്ഥാനവും നല്‌കിയാണ്. പൂർവമാതാക്കളെ മാതൃകാവ്യക്തികളായാണ് ബൈബിൾ അവതരിപ്പിക്കുന്നത്. ഇസ്രായേലിന്റെ വിമോചനത്തിനായി പ്രവർത്തിച്ച മിറിയാം, എസ്തേർ, യൂദിത്ത് തുടങ്ങിയ സ്ത്രീകളുടെ ചരിത്രവും ബൈബിളിലുണ്ട്. പക്ഷേ, പ്രായോഗിക ജീവിതത്തിൽ പലപ്പോഴും സ്ത്രീകൾ അവഗണിക്കപ്പെട്ടിരുന്നു.

സ്ത്രീകളുടെ വ്യക്തിത്വത്തിനു തീർത്തും വിലകല്പ്പിക്കാതെ അവരെ തങ്ങളുടെ ഇഷ്ടാനുസരണം ഭാര്യമാരായി സ്വീകരിക്കാനും ഉപേക്ഷിക്കാനു മുള്ള അവകാശം രാജാക്കന്മാർക്കും നേതാക്കന്മാർക്കും ഉണ്ടായി രുന്നതായി പഴയനിയമ ഗ്രന്ഥങ്ങളിൽ കാണാം. എന്നാൽ, യഹൂദർക്കിടയിൽ നിലവിലിരുന്ന പല ആചാരങ്ങളും തിരുത്തിക്കുറിച്ച ഈശോ, അകത്തളങ്ങളിലടയ്ക്കപ്പെട്ടിരുന്ന സ്ത്രീകൾക്കും ശിഷ്യത്വത്തിൻ്റെ വിളിനല്‌കി കൂടെ നടത്തുകയും അവരെ ദൈവരാജ്യ പ്രഘോഷകരാക്കുകയും ചെയ്‌തു (ലൂക്കാ 8,2; മർക്കോ 16,7; യോഹ 4).

സമരിയാക്കാരിയോടും (യോഹ 4:27) കാനാൻകാരി സ്ത്രീയോടും (മർക്കോ 7:24-30) പാപിനികളായ സ്ത്രീകളോടും (ലൂക്കാ 7:36-50; യോഹ 8:1-11) ഈശോ അനുകമ്പയോടെയാണ് ഇടപെട്ടത്. കൂനുള്ളവളെ ഈശോ തൊട്ടതും, തന്നെ തൊടാൻ രക്തസ്രാവക്കാരിയെ അനുവദിച്ചതുമൊക്കെ സ്ത്രീ മഹത്വം അംഗീകരിച്ചതിൻ്റെ ഭാഗമായിരുന്നു. സ്ത്രീകളോടുള്ള മനോഭാവത്തിൽ ക്രൈസ്‌തവസഭകൾ എല്ലാക്കാലത്തും പിന്തുടരുന്നത് ഈശോമിശിഹാ തെളിച്ച, സ്ത്രീമഹത്വം അംഗീകരിക്കുന്ന മാർഗമാണ്. സ്ത്രീകൾ ഇന്നു സമൂഹത്തിൽ അനുഭവിക്കുന്ന മത, സാമൂഹിക, രാഷ്ട്രീയ സ്വാതന്ത്യങ്ങൾക്കെല്ലാം ഹേതു സമഗ്ര വിമോചകനായ ഈശോയുടെ പ്രബോധനങ്ങളും പ്രവർത്തനങ്ങളുമാണ്.

സ്ത്രീകൾ ഇസ്ലാമിൽ

ഇസ്ലാം മതത്തിലെ സ്ത്രീകളുടെ അവസ്ഥ അറേബ്യൻ പശ്ചാത്തലത്തിലാണു കൂടുതൽ വ്യക്തമാകുന്നത്. പിതാവിൻ്റെ സ്വത്തും ഭർത്താവിൻ്റെ കൃഷിഭൂമിയുമായാണ് അറബികൾ സ്ത്രീകളെ കണ്ടിരുന്നത്¹. പുരുഷൻ തൻ്റെ ഇഷ്‌ടാനുസരണം ഭാര്യമാരുടെ എണ്ണം നിശ്ചയിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഖുർആനും ഹദീസുകളുമൊക്കെയാണ് ഇന്നും ഇസ്ലാംമതത്തിൽ സ്ത്രീകളുടെ അവസ്ഥ നിർണയിക്കുന്നത്. ഖുർആൻ അനുസരിച്ച് പുരുഷന്മാർക്ക് സ്ത്രീകളുടെ മേൽ എല്ലാവിധത്തിലുള്ള അധികാരമുണ്ട് (സൂറ 4:34). അവളെ ശിക്ഷിക്കാനും ശാരീരികമായി പീഡനമേൽപ്പിക്കാൻ പോലും അവനെ അനുവദിച്ചിരിക്കുന്നു. "നിങ്ങളുടെ ഭാര്യമാർ നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാൽ നിങ്ങൾ ഇച്ഛിക്കുംവിധം നിങ്ങൾക്ക് നിങ്ങളുടെ കൃഷിയിടത്തിൽ ചെല്ലാവുന്നതാണ്” (സൂറ 2,223). വ്യവഹാരങ്ങളിൽ ഒരു പുരുഷൻ്റെ സാക്ഷ്യത്തിൻ്റെ പകുതി വിലയേ സ്ത്രീയുടെ സാക്ഷ്യത്തിനുള്ളു (സൂറ 2,282). പിതൃ സ്വത്തിനുള്ള പിൻതുടർച്ചാവകാശത്തിൽ സ്ത്രീയ്ക്കു തുല്യതയില്ല (സൂറ 4,11.176). വസ്ത്രധാരണത്തിലും സ്ത്രീകൾക്കു പ്രത്യേക നിയന്ത്രണങ്ങളുണ്ട്. ഉദാഹരണത്തിന്, സ്ത്രീകളുടെ കണ്ണുകളും കൈപ്പത്തികളും മാത്രം പുറത്തുകാണുന്ന വിധത്തിലുള്ള വസ്ത്ര ധാരണ രീതിയായ ബുർക്ക ഖുർആൻ അനുശാസപ്രകാരമുള്ളതാണ് (സൂറ 33,33).

സ്ത്രീകളെ ദൗർഭാഗ്യത്തിന്റെയും ദുശകുനത്തിന്റെയും ലക്ഷണങ്ങളായിട്ടാണ് ഇസ്ലാം കരുതുന്നത് (സാഹിഹ് മുസ്ലീം 39, 162; സാഹിഹ് ബുഖാരി 52, 110). പലപ്പോഴും ഒരു മൃഗത്തിനുള്ള സ്ഥാനം പോലും ഇസ്ലാമിൽ സ്ത്രീകൾക്കു ലഭിക്കുന്നില്ല. സ്ത്രീകളെ ബുദ്ധിയില്ലാത്തവരായിട്ടാണ് ഇസ്ലാം ഗണിക്കുന്നത് (സാഹിഹ് ബുഖാരി 6, 9). സ്ത്രീയുടെ സാന്നിധ്യം പുരുഷൻ്റെ പ്രാർഥനയെ അസാധുവാക്കുന്നു (സാഹിഹ് മുസ്ലീം 2, 1032). കറുത്തപട്ടിയും ഋതുമതിയായ സ്ത്രീയും പ്രാർത്ഥനയെ മുറിച്ചുകളയുന്നു എന്നുപോലും അവർ പഠിപ്പിക്കുന്നു (സുനാൻ ഇബ്ൻ മജാ 5, 147). ഋതുമതികളായ പെൺകുട്ടികൾക്ക് മോസ്‌കിൽ പ്രവേശനമില്ല. മാത്രമല്ല, ആർത്തവ സമയത്ത് സ്ത്രീകൾക്ക് നോമ്പുനോക്കാനോ, പ്രാർത്ഥിക്കാനോ നിയമം അനുവദിക്കുന്നില്ല (സാഹിഹ് ബുഖാരി 8. 158).

പുരുഷന്റെ ലൈംഗികതൃപ്‌തിക്കുള്ള ഉപകരണമായിട്ടു മാത്രമാണ് ഇസ്ലാം സ്ത്രീയെ കാണുന്നത്. അവന്റെ ആവശ്യത്തിനനുസരിച്ചു വിധേയപ്പെട്ടില്ലെങ്കിൽ, അവളെ മലക്കുകൾ ശപിച്ചു കൊണ്ടിരിക്കും എന്നതാണു വിശ്വാസം (സാഹിഹ് ബുഖാരി 54, 460). ഭർത്താക്കന്മാരെ ബഹുമാനിക്കാത്ത സ്ത്രീകൾ നരകത്തിൽ പോകുമെന്ന് അവർ പഠിപ്പിക്കുന്നു (സാഹിഹ് ബുഖാരി 4, 464). നരകത്തിൽ പോകുന്നതിൽ അധികവും സ്ത്രീകൾ ആയിരിക്കും (സാഹിഹ് മുസ്ലിം 36, 6596). ഇസ്ലാമിലെ സ്ത്രീകൾക്ക് സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ചിരുന്നില്ല. സഞ്ചരിക്കുകയാണെങ്കിൽ അത് അവളെ വിവാഹം കഴിക്കാൻ നിയമം അനുവദിക്കാത്ത പുരുഷന്മാരോടൊപ്പമായിരിക്കണം (സാഹിഹ് ബുഖാരി 28, 42).

ചുരുക്കത്തിൽ, സ്ത്രീകളുടെ സ്വതന്ത്രമായ വ്യക്തിത്വത്തെ ഇസ്ലാം പരിഗണിക്കുന്നില്ല. ജനാധിപത്യരാജ്യങ്ങളിൽ മുസ്ലീം സ്ത്രീകൾ ഉന്നതസ്ഥാനങ്ങൾ വഹിക്കുന്നുണ്ടെങ്കിലും ഇസ്ലാമിക നിയമങ്ങളും (ശരിഅത്ത്) പ്രമാണങ്ങളും സൂക്ഷ്‌മാർത്ഥത്തിൽ പാലിക്കുന്ന സമൂഹങ്ങളിൽ സ്ത്രീകളുടെ അവസ്ഥ ഏഴാം നൂറ്റാ ണ്ടിലേതിൽനിന്ന് ഇന്നും വ്യത്യസ്‌തമല്ല.

വിവാഹം ‍

ഇസ്ലാമിൽ വിവാഹമെന്നത് പുരുഷാധിപത്യത്തിൻ്റെ മേഖലയാണ്. കാരണം, സ്ത്രീയുടെ പിതാവോ സഹോദരനോ അമ്മാവനോ വരനുമായി നടത്തുന്ന ഉടമ്പടിയാണത്. ഇവിടെ സ്ത്രീയ്ക്കു പ്രത്യേക സ്ഥാനമൊന്നുമില്ല. പുരുഷന് എത്ര സ്ത്രീകളെ വേണമെങ്കിലും വിവാഹം കഴിക്കാം (സൂറ 4,3). മുസ്ലീം പുരുഷന്മാർക്ക് നിയമപരമായി നാലു വിവാഹം കഴിക്കാം. കൂടാതെ, അടിമസ്ത്രീകളുമായും ലൈംഗിക ബന്ധത്തിലേർപ്പെടാൻ നിയമാനുമതിയുണ്ട് (സൂറ 4,3). വിവാഹിതനാണെങ്കിലും ഒരു മുസ്ലീം പുരുഷൻ, അടിമ സ്ത്രീയെ ലൈംഗികമായി ഉപയോഗിക്കുന്നത് നിയമാനുസൃതമാണ് (സൂറ 4,24). ഏത് സമയത്തും, എവിടെയും, ഏതവസരത്തിലും ഒരു മുസ്ലീംപുരുഷന് അവൻ്റെ ഭാര്യയെ അവളുടെ സമ്മതം കൂടാതെ ലൈംഗികമായി ഉപയോഗിക്കാം (സൂറ 2,223). ലൈംഗികബന്ധ ത്തിനു സമ്മതിച്ചില്ലെങ്കിൽ അവളെ തല്ലുകയും മുറിയിൽ പൂട്ടിയിടുകയും ചെയ്യാം².

താല്ക്കാലിക വിവാഹം (മുത്ത്ആ കല്യാണം) എന്നൊരു സമ്പ്രദായവും ഇസ്ലാമിലുണ്ട്. ഇതിൻപ്രകാരം പുരുഷന് ഒരു സ്ത്രീയെ നിശ്ചിത നാളുകളിലേക്കു മാത്രമായി പ്രതിഫലം നല്‌കി വിവാഹം കഴിക്കാം. കാലാവധി തീരുന്നതോടെ വിവാഹം അവസാനിക്കുന്നു (സൂറ 4,24).

ഇസ്ലാംമതത്തിൽ വിവാഹസങ്കല്പത്തിൻ്റെ മാതൃക മുഹമ്മദ് തന്നെയാണെന്നു കരുതുന്നവരുണ്ട്. 25-ാമത്തെ വയസ്സിൽ തന്നെക്കാൾ പതിനഞ്ചുവയസ് പ്രായം കൂടുതലുണ്ടായിരുന്ന ധനാഢ്യയും വിധവയുമായിരുന്ന ഖദീജയെ വിവാഹം കഴിച്ച മുഹമ്മദ്, അവളുടെ മരണശേഷം പന്ത്രണ്ടു³ പേരെകൂടി ഭാര്യമാരാക്കി⁴. കൂടാതെ, വളരെയധികം ഉപനാരികളും അടിമസ്ത്രീകളും അദ്ദേഹത്തിനുണ്ടായിരുന്നു'(Ref:5). ആറ് വയസുമാത്രം പ്രായമുണ്ടായിരുന്ന ആയിഷയെ തന്റെ 53-ാം വയസിലും മുഹമ്മദ് വിവാഹം കഴിച്ചു.

ഭാര്യയുടെ മരണശേഷം (Ref:6) ഉടൻതന്നെ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാൻ പുരുഷനെ നിയമം അനുവദിച്ചിരുന്നു. എന്നാൽ, ഭർത്താവിന്റെ മരണശേഷം (ഇദ്ദാത്ത്) നാലു മാസവും പത്തുദിവസവും കഴിഞ്ഞതിനുശേഷം മാത്രമേ സ്ത്രീക്ക് പുനർവിവാഹത്തിന് നിയമാനുമതി ഉള്ളൂ (Ref:7).

നിസ്സാര കാര്യങ്ങളുടെ പേരിൽ പുരുഷന് തന്റെ ഭാര്യയെ മൊഴിചൊല്ലി (തലാക്ക്) ഉപേക്ഷിക്കുന്ന പതിവ് ഇന്നും ഇസ്ലാമിലുണ്ട് (Ref:8). പുരുഷന്റെ ഇഷ്ട‌ാനിഷ്‌ടങ്ങൾക്കനുസൃതം ഭാര്യമാരെ സ്വീകരിക്കാനും ഉപേക്ഷിക്കാനും അനുവദിക്കുന്ന ഈ ശരിഅത്ത് നിയമം സ്ത്രീകളെ ചൂഷണത്തിന് ഇരയാക്കുന്നതുകൊണ്ടാണ് ഭാരതത്തിലെ നീതിന്യായപീഠം മുത്തലാക്ക് നിരോധിച്ചത്.

ചുരുക്കത്തിൽ, ഏഴാം നൂറ്റാണ്ടിൽ സ്ത്രീകളോടു പുലർത്തിയിരുന്ന സമീപന രീതിയാണ് താലിബാൻ പോലുള്ള പല തീവ്ര ഇസ്ലാമിക സമൂഹങ്ങളിലും ഇന്നും നിലനില്ക്കുന്നത്. അതിനു കാരണം, ജനാധിപത്യത്തിനോ അന്താരാഷ്ട്ര നിയമങ്ങൾക്കോ അവർ വില കല്പ്പിക്കാത്തതാണ്.

➤( 2022-ല്‍ പുറത്തിറക്കിയ ''ക്രൈസ്തവ വിശ്വാസവും ഇസ്ലാമിക വീക്ഷണങ്ങളും'' എന്ന പുസ്തകത്തില്‍ നിന്നെടുത്തതാണ് ഈ ലേഖനം).

➤➤ (തുടരും...)

➤➤➤ ഈ ലേഖനപരമ്പരയുടെ ആദ്യ ഒന്‍പത് ഭാഗങ്ങള്‍ ഈ ലേഖനത്തിന് ഏറ്റവും താഴെ നല്‍കുന്നു: ➤➤➤

മുകളിലെ ലേഖനത്തിന് ഉപയോഗിച്ച സഹായഗ്രന്ഥങ്ങൾ/ കുറിപ്പുകള്‍ ‍

1. Cfr. Pande Rekha, "Women in Islam", in The Noor (An Islamic Research Journal), vol. vi, 1987, 20-25, 20.

2. "Now then, O people, you have a right over your wives and they have a right over you. You have (the right) that they should not cause any one of whom you dislike to tread your beds, and that they should not commit any open indecency. if they do, then God permits you to shut them in separate rooms and to beat them, but not severely. if they abstain from (evil), they have the right to their food and clothing in accordance with custom. Treat women well, for they are (like) domestic animals with you and do not posses anything for themselves" (The History of al-Tabari vol 9, p.113).

3. സൗദ, ആയിഷ, ഹഫ്‌സ, മസാക്കിൻ, സലാമാ, സൈനബ, ജുവറിയ, ഹബീബ, സഫിയ, മൈമുന, റെഹാന, മറിയ.

4. Pennaparambil Jose, Sathythilekku, Alphonsa Press, Thamarassery 2020, 115.

5. ഓ, നബീ! നീ മഹറ് കൊടുത്ത നിൻ്റെ ഭാര്യമാരെ നിനക്കു നാം അനുവദിച്ചു തന്നിരിക്കുന്നു. (അപ്രകാരം തന്നെ) ശത്രുപക്ഷത്തുനിന്ന് അല്ലാഹു നിനക്കു കൈവരുത്തിത്തന്ന വഴിക്കു നിൻ്റെ നിയന്ത്രണത്തിൻ കീഴിൽ ജീവിക്കുന്ന സ്ത്രീകളേയും (അതേപ്രകാരം) നിന്നോടൊപ്പം ഹിജ്ര പോന്നിരിക്കുന്ന നിന്റെ പിതൃവ്യപുത്രിമാർ, നിൻ്റെ അമ്മായിയുടെ പെൺമക്കൾ, നിന്റെ അമ്മാമന്റെ പെൺമക്കൾ, നിന്റെ മാതൃസഹോദരിയുടെ പെൺമക്കൾ എന്നിവരേയും നിനക്കനുവദിച്ചുതന്നിരിക്കുന്നു. സത്യവിശ്വാസം കൈക്കൊണ്ടിരിക്കുന്ന ഒരു സ്ത്രീ അവളുടെ ദേഹത്തെ നബിക്കു ദാനം ചെയ്യുകയാണെങ്കിൽ അവളേയും, നബി അവളെ വിവാഹം ചെയ്യണമെന്നുദ്ദേശിക്കുന്ന പക്ഷം, സ്വീകരിക്കാം (സൂറ 33,50).

6. നിയമാനുസൃതം നാലുസ്ത്രീകളെവരെ പുരുഷന്മാർക്കു സ്വന്തമാക്കാൻ അവ കാശമുള്ളപ്പോൾ ഒരു സ്ത്രീക്കും ബഹുഭർതൃത്വം അനുവദിക്കാത്ത നിയമമാണുള്ളത്.

7. Fyzee Asaf A.A., Outlines of Muhammadan Law, Oxford University Press, New Delhi 2014, 119.

8. Fyzee Asaf A.A., Outlines of Muhammadan Law, 120.

ഈ ലേഖനപരമ്പരയുടെ ആദ്യ ഒന്‍പത് ഭാഗങ്ങള്‍ താഴെ നല്‍കുന്നു നല്‍കുന്നു:

ആമുഖം | ആയിഷ ആവര്‍ത്തിക്കാതിരിക്കാന്‍...! 'പ്രവാചകശബ്ദ'ത്തില്‍ ലേഖന പരമ്പര ‍

യഹൂദ ക്രൈസ്തവ മതങ്ങളുടെ ചരിത്രത്തോട് ബന്ധപ്പെടുത്തി ഇസ്ലാമിനെ അവതരിപ്പിക്കുന്നത് തികച്ചും അധാർമ്മികം | ലേഖനപരമ്പര 01 ‍

ബൈബിളിന്റെയും ഖുർആന്റെയും രചനാപാരമ്പര്യവും ഉള്ളടക്കവും | ലേഖനപരമ്പര 02 ‍

വിശുദ്ധ ബൈബിൾ: വ്യാഖ്യാന ശൈലിയും മാനദണ്ഡവും | ലേഖനപരമ്പര 03 ‍

പരിശുദ്ധ ത്രിത്വം: രഹസ്യവും വിശ്വാസ സത്യവും | ലേഖനപരമ്പര 04 ‍

ബൈബിളിലെ ഈശോയും ഖുർആനിലെ ഈസായും | ലേഖനപരമ്പര 05 ‍

വിശുദ്ധ ബൈബിളും ഖുര്‍ആനും: പ്രചരിക്കപ്പെടുന്ന തെറ്റുദ്ധാരണകൾ | ലേഖനപരമ്പര 06 ‍

ഈശോയുടെ അമ്മയായ മറിയവും ഖുറാനിലെ ഈസായുടെ അമ്മയായ മർയയും | ലേഖനപരമ്പര 07 ‍

ബൈബിളിലെ പ്രവാചകരും ഇസ്ലാമിലെ മുഹമ്മദും | ലേഖനപരമ്പര 08 ‍

വിശുദ്ധ പൗലോസും ഇസ്ലാമിസ്റ്റുകളും | ലേഖനപരമ്പര 09 ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »