Social Media

ഇന്ന് വിശുദ്ധ കൊറോണയുടെ തിരുനാൾ ദിനം: ജർമ്മനിയിലുള്ള വിശുദ്ധയുടെ ചാപ്പലും ഐക്കണും

ഫാ. ജയ്സൺ കുന്നേൽ എം‌സി‌ബി‌എസ് 14-05-2020 - Thursday

മെയ് പതിനാലു വിശുദ്ധ കൊറോണയുടെ തിരുനാൾ ദിനം, കൊറോണ കാലത്തു വി. കൊറോണയുടെ ചാപ്പലിനെക്കുറിച്ചും ഐക്കണേക്കുറിച്ചുമുള്ള ഒരു ചെറിയ കുറിപ്പ്. "ക്ഷീണിതരായ വഴിയാത്രക്കാരെ ഒരു നിമിഷം ശാന്തമാവുക, വിശുദ്ധ കൊറോണയുടെ അടുക്കൽ അല്പം വിശ്രമിക്കു, നിങ്ങൾക്കു സങ്കടങ്ങളും വേവലാതികളും ഉണ്ടെങ്കിൽ പ്രാർത്ഥനയിൽ അവളെ ഭരമേല്പിക്കു." മ്യൂണിക്കു നഗരത്തിനടത്തുള്ള സവർലാഹ് ആർജെറ്റിലെ (Sauerlach Arget )ലെ വിശുദ്ധ കൊറോണയുടെ നാമത്തിലുള്ള ചാപ്പലനു മുമ്പിലെ സ്മാരക ശിലാഫലകത്തിലെ വാക്കുകളാണിത്.

വി. കൊറോണ കപ്പേള ‍

സവർലാഹ് കമ്മ്യൂണിറ്റിയുടെ ചരിത്രകാരനായ ഹെൽമൂട്ട് ബെർട്ട്ഹോൾഡിൻ്റെ അഭിപ്രത്തിൽ പതിനെഴാം നൂറ്റാണ്ടിൽ അർഗെറ്ററിലെ ഒരു കുടുംബം തങ്ങളുടെ സമീപത്തുള്ള വനത്തിൽ ഒരു തടികൊണ്ടുള്ള ഒരു ഛായ ചിത്രം കണ്ടെത്തുകയും അവർ വിട്ടിലേക്കു കൊണ്ടുപോവുകയും ചെയ്തു. പക്ഷേ ഐതിഹ്യമനുസരരിച്ചു ഈ ചിത്രം അത്ഭുതകരമായി പഴയ സ്ഥലത്തേക്കു തിരിച്ചു വന്നു. പിന്നീട് അവർ ചിത്രം കിട്ടിയ അതേ സ്ഥലത്തു വിശുദ്ധ കോറോണയുടെ നാമത്തിൽ ഒരു കപ്പേള പണിയുവാൻ തീരുമാനിച്ചു.1648 ലായിരുന്നു ഇത്.എല്ലാ വർഷവും മെയ് പതിനാലിനു വിശുദ്ധയുടെ തിരുനാൾ ആഘോഷിച്ചിരുന്നു. ഇതിനിടയിൽ യുവാക്കളുടെ തെറ്റായ പ്രവർത്തനങ്ങളാൽ ഈ കപ്പേള നശിപ്പിക്കപ്പെട്ടു എങ്കിലും1820 ൽ പുതിയ ചാപ്പൽ പണികഴിപ്പിച്ചു. 1986 കോറോണ കപ്പേള ഒരിക്കൽ കൂടി നവീകരിച്ചു.

ഗ്രീക്കു പാരമ്പര്യമനുസരിച്ച ഇന്നത്തെ സിറിയയിൽ എ ഡി. രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിശുദ്ധയാണ് കൊറോണ. ലത്തീൻ പാരമ്പര്യമനുസരിച്ചു ഫ്രാൻസിലെ മാർസെല്ലസിലാണ് കോറോണ ജീവിച്ചതെന്നു വിശ്വസിക്കുന്നു . AD 161 ൽ ജനിച്ചു. പതിനാറാമത്തെ വയസ്സിൽ AD 177 ൽ തൻ്റെ ഭർത്താമായ വി. വിക്ടറിനൊപ്പമാണ് സത്യവിശ്വാസം സംരക്ഷിക്കാൻ അവൾ രക്തസാക്ഷിയായത്. വടക്കേ ഇറ്റലിയിലെ ഫെൽട്രാ നഗരത്തിലാണ് കോറോണയുടെ തിരുശേഷിപ്പു അടങ്ങിയ കബറിടം സ്ഥിതി ചെയ്യുന്നത്. ആദ്യ കുരിശുയുദ്ധത്തിനു ശേഷമാണ് അതവിടെ പ്രതിഷ്ഠിച്ചത്.

പതിനാലാം നൂറ്റാണ്ട് മുതൽ പഴയ ബവേറിയയിൽ വിശുദ്ധ കൊറോണയോടുള്ള ഭക്തി വ്യാപകമാണ്. മ്യൂണിക്കിലെ സവർലാഹിൽ കൊറോണയുടെ പേരിൽ ഒരു ചാപ്പലുണ്ട്. ബവേറിയയിലെ പാസാവു രൂപതയിൽ രണ്ടു പള്ളികൾ കൊറോണയുടെ പേരിലുണ്ട്. ഓസ്ടിയിൽ Sankt Corona എന്ന പേരിൽ രണ്ടു പട്ടണങ്ങളുണ്ട്. വടക്കുപടിഞ്ഞാറൻ ജർമ്മനിയിലെ മ്യൂൺസ്റ്റർ കത്തീഡ്രലിൽ വി. കോറോണയുടെ ഒരു തിരുസ്വരൂപമുണ്ട്.

പത്താം നൂറ്റാണ്ടിൻ്റെ ആരംഭത്തിൽ ഹോളി റോമൻ സാമ്രാജ്യത്തിൻ്റെ ചക്രവർത്തി ഓട്ടോ മൂന്നാമൻ വിശുദ്ധ കോറോണയുടെ തിരുശേഷിപ്പു ജർമനിയിലെ ആഹൻ നഗരത്തിൽ പ്രതിഷ്ഠിച്ചു. 1910 ൽ ആഹൻ കത്തീഡ്രിൽ നടത്തിയ പുരാവസ്തു ഗവേഷണത്തിൽ ഇതു ക്രിപ്റ്റിൽ നിന്നു കണ്ടെത്തുകയും കത്തീഡ്രലിലെ ഒരു കപ്പേളയിൽ പ്രതിഷ്ഠിക്കുകയും ചെയ്തു.

നിധി വേട്ടക്കാരുടെയും കശാപ്പു ജോലി ചെയ്യുന്നവരുടെയും മധ്യസ്ഥയാണ് വി. കോറോണ. സാമ്പത്തിക ബുദ്ധിമുട്ടുകളിലും പകർച്ചവ്യാധികളുടെ അവസരങ്ങളിലും തൻ്റെ അടുക്കൽ വരുന്നവരെ സഹായിക്കാൻ അവൾക്കു സവിശേഷ ശക്തിയുണ്ടെന്നു തദ്ദേശവാസികൾ വിശ്വസിക്കുന്നു.

ഐക്കൺ ‍

കോറോണയുടെ വ്യാപനം ബവേറിയിൽ ശക്തമായപ്പോൾ മ്യൂണിക്കിലെ ഗ്രീക്ക് ഓർത്തഡോക്സ് സഭ സകല വിശുദ്ധന്മാരുടെ നാമത്തിലുള്ള ദൈവാലയത്തിൽ ഉപയോഗിക്കാനായി വിശുദ്ധ കൊറോണയുടെ ഒരു ഐക്കൺ വരക്കുകയുണ്ടായി. ഐക്കൺ ചിത്രകാരൻ പാസാചാലിസ് ഡഗാലിസിനെയാണ് (Paschalis Dougalis) അതിനു ചുമതലപ്പെടുത്തിയത്. വിശുദ്ധ കൊറോണയുടെ ഛായ ചിത്രവും രക്തസാക്ഷിത്വം വരിച്ച വിധവും ഈ ഐക്കണിൽ ചിത്രീകരിച്ചിരിക്കുന്നു. താല്പതു ദിവസമായി മ്യൂണിക്കു നഗരത്തിലുള്ള സകല വിശുദ്ധന്മാരുടെയും ( Allerheiligenkirche -Ungererstraße 131) ദൈവാലയത്തിൻ്റെ അൾത്താരയിൽ പ്രതിഷ്ഠിച്ചിരുന്ന വിശുദ്ധ കോറോണയുടെ ഐക്കൺ

ഇന്നു (മെയ് 14 ) സവർലാഹിലുള്ള വി. കോറോണയുടെ കപ്പേളയ്ക്കു സ്വന്തം. സവർലാഹിൽ ഇന്നു നടന്ന എക്യുമെനിക്കൽ പ്രാർത്ഥനാ ശുശ്രൂഷക്കിടയിൽ ഗ്രീക്കു ഓർത്തുഡക്സ് സഭയുടെ ആർച്ചു പ്രീസ്റ്റ് അപ്പോസ്തോലോസ് മലമൗസിസ് സവർലാഹ് വികാരി ഫാ. ജോസഫ് സ്റ്റയിൻബെർഗറിനു വി. കോറോണയുടെ ഐക്കൺ കൈമാറി.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »