India - 2024
രക്തസാക്ഷിയായ വിശുദ്ധ കൊറോണയുടെ ഏഷ്യയിലെ ആദ്യത്തെ പൂർണകായ രൂപം കൊല്ലത്ത്
പ്രവാചകശബ്ദം 02-08-2021 - Monday
കൊല്ലം: അടിയുറച്ച ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ എഡി 170ല്‍ മാർക്കസ് ഔറേലിയസിന്റെ ഭരണകാലയളവില്‍ രക്തസാക്ഷിത്വം വരിച്ച വിശുദ്ധ കൊറോണയുടെ ഏഷ്യയിലെ ആദ്യത്തെ പൂർണകായ രൂപം കൊല്ലത്ത് സ്ഥാപിച്ചു. കൊല്ലം രൂപതയാണ് വിശുദ്ധ കൊറോണയുടെ രൂപക്കൂട് ബിഷപ്പ് ഹൗസിനു മുന്നിൽ സ്ഥാപിച്ചത്. രൂപം ഏഷ്യയിൽ തന്നെ ആദ്യത്തേത് ആണെന്നും കൊല്ലം ബിഷപ്പ് പോൾ ആന്റണി മുല്ലശേരി പറഞ്ഞു. എഡി 170ല്‍ മാർക്കസ് ഔറേലിയസിന്റെ ഭരണകാലയളവിലാണ് കൊറോണയും ജീവിതപങ്കാളിയും രക്തസാക്ഷിത്വം വരിക്കുന്നത്. അടിയുറച്ച ക്രൈസ്തവ വിശ്വാസിയായിരുന്ന വിക്ടറിനെ സഹ സൈന്യാധിപൻ സെബാസ്റ്റ്യൻ എന്ന ക്രിസ്തു വിരുദ്ധനായ ന്യായാധിപന് ഒറ്റി കൊടുക്കുകയായിരുന്നു.
ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങിയിട്ടും വിശുദ്ധൻ ക്രിസ്തുവിനെ തള്ളിപ്പറഞ്ഞില്ല. ഇതേസമയംതന്നെ കൊറോണയെയും ഭർത്താവിന്റെ മരണം കാണിക്കാനായി അവർ കൊണ്ടുവന്നു. വളച്ചു കെട്ടിയ രണ്ട് എണ്ണപ്പനകളില്‍ ബന്ധിക്കപ്പെട്ടിരുന്ന വിശുദ്ധ, എണ്ണപ്പനകള്‍ സ്വതന്ത്രമാക്കിയപ്പോള്‍ രണ്ടായി കീറിപ്പോവുകയായിരുന്നെന്നാണ് ചരിത്രം. 1910-ല്‍ ജർമനിയിലെ ആച്ചൻ കത്തീഡ്രലിൽ നിന്ന് ഇരുവരുടെയും തിരുശേഷിപ്പുകൾ ലഭിക്കുന്നത്. 2002ൽ സാർസ് വൈറസ് വ്യാപിച്ച നാളുകളില്‍ രോഗബാധയില്‍ നിന്ന്‍ വിടുതല്‍ യാചിച്ച് വിശ്വാസികള്‍ വിശുദ്ധയുടെ മാധ്യസ്ഥം തേടിയിരിന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക