Faith And Reason - 2024

ക്രിസ്തുവിന്റെ പുനരുത്ഥാനത്തിലൂടെ ദൈവികകാരുണ്യം എല്ലാവർക്കുമായി ഭവിച്ചു: എമിരറ്റസ് ബെനഡിക്ട് പതിനാറാമന്‍ പാപ്പ

സ്വന്തം ലേഖകന്‍ 16-05-2020 - Saturday

വത്തിക്കാന്‍ സിറ്റി: ക്രിസ്തുവിന്റെ പുനരുത്ഥാനം വഴി ദൈവികകാരുണ്യം എല്ലാവർക്കുമായി ഭവിച്ചുവെന്നും അത്, നമ്മുടെ ബലഹീനതയെക്കാൾ ശക്തമാണെന്നും ഇക്കാര്യം എല്ലാവരും അറിയണമെന്നും എമിരറ്റസ് ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. മെയ് 18ന് വിശുദ്ധ ജോൺ പോൾ രണ്ടാം മാർപാപ്പായുടെ ഒന്നാം ജന്മശതാബ്ദി ആഘോഷിക്കുവാനിരിക്കെ വിശുദ്ധൻറെ ജന്മനാടായ പോളണ്ടിലെ കത്തോലിക്ക മെത്രാന്മാർക്ക് അയച്ച കത്തിലാണ് ബെനഡിക്ട് പതിനാറാമൻ പാപ്പ ഇക്കാര്യം കുറിച്ചിരിക്കുന്നത്. മനുഷ്യൻറെ ധാർമ്മികാവശ്യങ്ങളെ പൂർണ്ണമായി തൃപ്തിപ്പെടുത്താൻ നമുക്കാവില്ല എന്ന വസ്തുതയും പാപ്പ കത്തിൽ അനുസ്മരിക്കുന്നുണ്ട്.

നമ്മുടെ ബലഹീനതയെ സൗഖ്യമാക്കുന്ന ഒരു ശക്തിയായി മാറുന്ന ദൈവിക കാരുണ്യത്തിൻറെ വെളിച്ചത്തിലാണ് ധാർമ്മിക യത്നങ്ങൾ നാം ഏറ്റെടുക്കേണ്ടത്. ക്രിസ്തീയ വിശ്വാസത്തിൻറെ വസ്തുനിഷ്ഠ കേന്ദ്രമായി, പരിത്രാണ പ്രബോധനം അംഗീകരിക്കുന്നതിലും അതുൾക്കൊള്ളാൻ മറ്റുള്ളവരെ സഹായിക്കുന്നതിലും കേന്ദ്രീകൃതമായിരുന്നു വിശുദ്ധ രണ്ടാം ജോൺ പോൾ പാപ്പായുടെ ജീവിതമെന്നും എമിരറ്റസ് ബെനഡിക്ട് പതിനാറാമന്‍ പാപ്പ കത്തിൽ അനുസ്മരിച്ചു. 1920 മെയ് 18നാണ് വിശുദ്ധ ജോൺ പോൾ മാർപാപ്പ ജനിച്ചത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »