Purgatory to Heaven - May 2018

ദൈവസ്നേഹാഹാഗ്നിയില്‍ ജ്വലിക്കപ്പെടുന്ന ശുദ്ധീകരണാത്മാക്കള്‍

സ്വന്തം ലേഖകന്‍ 08-05-2017 - Monday

"എന്തെന്നാല്‍, നിങ്ങളുടെ ദൈവമായ കര്‍ത്താവ് ദഹിപ്പിക്കുന്ന അഗ്‌നിയാണ്; അസഹിഷ്ണുവായ ദൈവമാണ്" (നിയമാവര്‍ത്തനം 4:24).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മെയ്-8

“സ്നേഹമാകുന്ന ദൈവം, ആത്മാവിലും ശരീരത്തിലും തുളഞ്ഞുകയറി അവയെ ദഹിപ്പിച്ച്‌ ദൈവഹിതത്തിനനുസൃതമാക്കുന്ന തരത്തിലുള്ള ജ്വലിപ്പിക്കുന്ന കിരണങ്ങള്‍ ആത്മാക്കളുടെ മേല്‍ വീശിയെറിയുന്നതായി ഞാന്‍ കണ്ടു”.

(ജെനോവയിലെ വിശുദ്ധ കാതറീന്‍)

വിചിന്തനം:

ഇന്ന് ഏതെങ്കിലും ഒരു നന്മ പ്രവര്‍ത്തി ചെയ്ത് അത് ആത്മാക്കളുടെ രക്ഷയ്ക്കായി സമര്‍പ്പിക്കുക. തുടര്‍ന്ന്‍ പ്രാര്‍ത്ഥിക്കുക, "അനശ്വരനായ പിതാവേ, നിന്റെ സ്നേഹത്തിന്റേയും, കരുണയുടെയും യോഗ്യതകളാല്‍ എന്റെ ഇന്നത്തെ എല്ലാ പ്രവര്‍ത്തികളെയും സ്വീകരിക്കണമേ. ശുദ്ധീകരണസ്ഥലത്തെ ഓരോ ആത്മാവിനും സഹായകരമാം വിധം അവയുടെ മൂല്യം വര്‍ദ്ധിപ്പിക്കണമേ". ആമേന്‍.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »