Life In Christ - 2024

ജീവനെക്കാൾ പ്രധാനപ്പെട്ടതാണ് ജീവനെ സമർപ്പണമായി നൽകുകയെന്നത്: ഫ്രാന്‍സിസ് പാപ്പ

പ്രവാചക ശബ്ദം 30-06-2020 - Tuesday

വത്തിക്കാന്‍ സിറ്റി: ജീവനെക്കാൾ പ്രധാനപ്പെട്ടതാണ് ജീവനെ സമർപ്പണമായി നൽകുകയെന്നതെന്നും മാതാപിതാക്കൾ മക്കളുടെ നേർക്കും, മക്കൾ പ്രായമായ മാതാപിതാക്കളുടെ നേർക്കും, വിവാഹിതർക്കും, സന്യസ്ഥര്‍ക്കും വീട്ടിലും ജോലി സ്ഥലത്തും, സമീപത്തുള്ള ആരുടെ നേർക്കും ഈ സമര്‍പ്പണം ബാധകമാണെന്നും ഫ്രാന്‍സിസ് പാപ്പ. അപ്പോസ്തോലന്മാരായ പത്രോസിന്റെയും പൗലോസിന്റെയും തിരുനാള്‍ ദിനമായ ഇന്നലെ ജൂണ്‍ ഇരുപത്തിയൊന്‍പതാം തിയതി ത്രികാല പ്രാര്‍ത്ഥന സന്ദേശം നല്‍കുകയായിരിന്നു പാപ്പ. പത്രോസ് നായകനായത് ജയിൽ വിമോചിതനായപ്പോഴല്ല, ഇവിടെ ജീവൻ നല്‍കിയപ്പോഴാണെന്നും വധശിക്ഷ നടത്തിയ ഇടം നമ്മൾ നിൽക്കുന്ന പ്രത്യാശയുടെ മനോഹരമായ ഇടമാക്കി അവന്‍ മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പത്രോസിന്റെ ജീവിതയാത്ര നമ്മുടെ ജീവിതയാത്രയ്ക്ക് വെളിച്ചം പകരണം. പത്രോസിന് കർത്താവ് ഒരുപാട് കൃപകൾ നൽകി, തിന്മകളിൽ നിന്ന് രക്ഷിച്ചതു പോലെ നമ്മോടും അങ്ങനെ തന്നെയാണ് ചെയ്യുന്നത്. എന്നാൽ നമ്മൾ നമ്മുടെ ആവശ്യത്തിന് മാത്രമാണ് കർത്താവിനെ സമീപിക്കുക. ദൈവം വളരെ വിദൂരതയിൽ കണ്ട് നമ്മോടു, അവന്റെ കൃപ മാത്രല്ല, അവനെ തന്നെ അന്വേഷിക്കാൻ ആവശ്യപ്പെടുന്നു. നമ്മുടെ പ്രശ്നങ്ങൾ മാത്രമല്ല നമ്മുടെ ജീവൻ തന്നെ നൽകാൻ ആവശ്യപ്പെടുന്നു. അങ്ങനെ നമുക്ക് ഏറ്റം വലിയ അനുഗ്രഹമായ, ജീവൻ ദാനം ചെയ്യാനുള്ള കൃപ നൽകുന്നു. ജീവനെക്കാൾ പ്രധാനപ്പെട്ടതാണ് ജീവനെ സമർപ്പണമായി നൽകുക എന്നത്. അതിനാൽ ദൈവത്തോടു ചോദിക്കേണ്ടത് സന്ദർഭത്തിനാവശ്യമായ കൃപ മാത്രമല്ല ജീവന്റെ കൃപ കൂടിയാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »