Life In Christ - 2025

പതിനായിരങ്ങള്‍ക്ക് ആശ്വാസമായി റഷ്യൻ സഭയുടെ ടെലിഫോൺ ലൈന്‍

പ്രവാചക ശബ്ദം 01-07-2020 - Wednesday

മോസ്കോ: കൊറോണാ വൈറസ് അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ ദരിദ്രരുടെ ആവശ്യങ്ങൾക്ക് ഉത്തരം നൽകാൻ റഷ്യൻ ഓർത്തഡോക്സ് സഭ ആരംഭിച്ച നൂറോളം ടെലിഫോൺ ലൈനുകളുടെ പ്രവര്‍ത്തനം പതിനായിരങ്ങള്‍ക്ക് ആശ്വാസമാകുന്നു. റഷ്യയിലെ പല പ്രദേശങ്ങളിലും കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും പലർക്കും ഇപ്പോഴും ഭക്ഷണവും വസ്ത്രവും അന്യമായി തുടരുകയാണ്. ഈ പശ്ചാത്തലത്തില്‍ അനേകര്‍ക്ക് സഹായകരമായ വിധത്തിലാണ് ടെലിഫോൺ ലൈന്‍ വഴിയുള്ള പ്രവര്‍ത്തനം. ഫോണ്‍ കോള്‍ വഴി ലഭിക്കുന്ന ആവശ്യങ്ങള്‍ അറിഞ്ഞു സഹായമെത്തിക്കുവാന്‍ ഏഴായിരത്തോളം സന്നദ്ധപ്രവർത്തകരാണ് സജ്ജരായിട്ടുള്ളത്.

മോസ്കോയിൽ മാത്രം മാർച്ച് 20 മുതൽ 14,000 ൽ അധികം ഫോണ്‍ വിളികളാണെത്തിയത്. 3206 പേർ സഹായത്തിനായി സന്നദ്ധ സേവനങ്ങളിൽ ഏർപ്പെട്ടിരിന്നു. അജപാലന ആവശ്യം അറിയിച്ച ആളുകളുടെ ഇടയിലേക്ക് വൈദികരുടെ 421 സന്ദർശനങ്ങൾ മോസ്കോയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സഭയുടെ നേതൃത്വത്തിലുള്ള 'സോഷ്യൽ ടാക്സി' പദ്ധതി നിർദ്ധനരായ ആളുകളെ സാമൂഹിക സ്ഥാപനങ്ങളിലേക്കും ആതുരാലയങ്ങളിലേക്കും ഇതര ആവശ്യങ്ങള്‍ക്കുമായി കൊണ്ടുപോകുന്നതിന് വലിയ സഹായമാകുകയാണ്.


Related Articles »