Purgatory to Heaven. - May 2024

ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ മോചനത്തിനായി കാവല്‍ മാലാഖമാര്‍ വഹിക്കുന്ന പങ്ക്

സ്വന്തം ലേഖകന്‍ 14-05-2021 - Friday

“കര്‍ത്താവിന്റെ ദൂതന്‍മാരേ, അവിടുത്തെ സ്തുതിക്കുവിന്‍; കര്‍ത്താവിന്റെ സൈന്യങ്ങളെ, അവിടുത്തെ സ്തുതിക്കുവിന്‍. സൂര്യചന്ദ്രന്‍മാരേ, അവിടുത്തെ സ്തുതിക്കുവിന്‍” (സങ്കീര്‍ത്തനങ്ങള്‍148:2).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മെയ്-14

ഭൂമിയിലെ തിരുസഭയുടെ പോരാളികളെ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി പ്രാര്‍ത്ഥിക്കുവാനും, വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുവാനും പ്രേരിപ്പിച്ചുകൊണ്ട് കാവല്‍ മാലാഖമാര്‍ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി ഏറ്റവും അമൂല്യമായ സേവനമാണ് ചെയ്യുന്നത്. ദൈവം അവരെ ഏല്‍പ്പിച്ചിരിക്കുന്ന ആത്മാക്കളെ പരിപാലിക്കുന്നതില്‍ കാരുണ്യവാന്‍മാരും, ഭക്തിയുള്ളവരുമായ ഈ മാലാഖമാര്‍ ഒരിക്കലും മുടക്കം വരുത്തുകയില്ല.

ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ മോചിപ്പിക്കുവാനുള്ള നമ്മുടെ ശ്രമങ്ങളെ നാം ശ്രദ്ധിക്കുമ്പോള്‍, നമ്മുടെ ആ കാരുണ്യപ്രവര്‍ത്തി ദൈവത്തോടുള്ള പരിപൂര്‍ണ്ണ സ്നേഹത്തിന്റേതായ പ്രവര്‍ത്തിയായി മാറുന്നു ദൈവത്തോടുള്ള സ്നേഹത്താല്‍ ചെയ്യുന്ന ഏതു കാര്യത്തിനും പാപത്തെ ഇല്ലാതാക്കുന്നതിനും, നശിപ്പിക്കുന്നതിനുമുള്ള ശക്തിയുണ്ട്.

വിചിന്തനം:

ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി സഹായങ്ങള്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ കാവല്‍ മാലാഖയെ മാതൃകയാക്കുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »